കോട്ടയം : ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്ക് എതിരെ നാളെ മുതല്‍ കര്‍ശന നടപടി. 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്...
കോട്ടയം : ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്ക് എതിരെ നാളെ മുതല്‍ കര്‍ശന നടപടി. 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ ശനിയാഴ്ച മുതല്‍ എല്ലാ ഓട്ടോകളിലും പതിപ്പിക്കണം. ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയില്‍ ഈ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും. ഇക്കാര്യം സര്‍ക്കാരിനും റിപ്പോര്‍ട്ട് ചെയ്യും.
മോട്ടര്‍ വാഹന വകുപ്പിനു കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാന്‍സിസ് സമര്‍പ്പിച്ച നിര്‍ദേശമാണ് മാര്‍ച്ച് ഒന്നു മുതല്‍ നടപ്പിലാക്കുന്നത്. വിദേശത്ത് ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ 'മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് റോഡ് സുരക്ഷാ നിയമങ്ങളില്‍ നിര്‍ദേശമുണ്ട്.
Key Words : Travel, Non-Metered Autos
COMMENTS