Again case against A.Padmakumar
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെതിരെ വീണ്ടും കേസ്. ദ്വാരപാലക ശില്പ പാളികള്‍ കടത്തിയ കേസില്‍ പത്മകുമാറിനെ പ്രതി ചേര്‍ത്ത് എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സ്വര്‍ണ്ണ പാളികളെ ചെമ്പു പാളികള്‍ എന്ന് മാറ്റിയെഴുതി വ്യാജ രേഖകളുണ്ടാക്കി കവര്‍ച്ചയ്ക്ക് സഹായം ചെയ്തുയെന്നാതാണ് ഇയാള്‍ക്കെതിരായ ആദ്യ കേസ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ കേസും വന്നിരിക്കുന്നത്. റിമാന്‍ഡ് കാലാവധി തീരാനിരിക്കെയാണ് ഇയാള്‍ക്കെതിരെ വീണ്ടും കേസ് വന്നിരിക്കുന്നത്.
Keywords: Sabarimala gold theft case, A.Padmakumar, 2nd case, Court


COMMENTS