Supreme court about Mullaperiyar issue
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. പുതിയതായി രൂപീകരിച്ച മേല്‍നോട്ട സമിതി തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കണമെന്നും തുടര്‍ന്ന് ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
തര്‍ക്കമുണ്ടെങ്കില്‍ മേല്‍നോട്ട സമിതി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ വിഷയങ്ങളിലുണ്ടായ തീരുമാനം മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം.
മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണമെന്നും ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചു. തമിഴ്‌നാട്ടില്‍ എന്തെങ്കിലും ചെയ്താല്‍ കേരളം തകരുമെന്നത് പ്രചാരണമാണെന്നും കോടതി പറഞ്ഞു.
അതേസമയം കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്നും പഴയ ഡാം പൊളിച്ച് പുതിയത് പണിയാനാണ് കേരളത്തിന്റെ ശ്രമമെന്നും തമിഴ്‌നാട് വാദിച്ചു. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
Keywords: Supreme court, Mullaperiyar Dam, List, Tamilnadu, Kerala
COMMENTS