BJP's advance as predicted by exit polls as first signs of Delhi Assembly election results emerge. Top leaders including Kejriwal trailing
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ബി ജെ പിയുടെ മുന്നേറ്റം.
അധികാരത്തില്‍ തിരിച്ചെത്തുമെന്നും അരവിന്ദ് കെജ്രിവാള്‍ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും എഎപി ഇപ്പഴും പറയുന്നുണ്ട്. എന്നാല്‍ കെജ്രിവാള്‍, മുഖ്യമന്ത്രി അതിഷി, മുന്‍ മന്ത്രി മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെ ഉന്നത നേതാക്കള്‍ അതത് സീറ്റുകളില്‍ നിന്ന് പിന്നിലാണ്.
ന്യൂഡല്‍ഹി അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കെജ്രിവാള്‍ പിന്നിലാണ്. ബിജെപിയുടെ പര്‍വേഷ് വര്‍മ്മയാണ് ഇവിടെ മുന്നില്‍. അദ്ദേഹത്തിന്റെ അടുത്ത സഹായിയായ ഡല്‍ഹി മുന്‍ വിദ്യാഭ്യാസ മന്ത്രി സിസോദിയ ജംഗ്പുരയില്‍ പിന്നിലാണ്. കല്‍ക്കാജിയില്‍ ബിജെപിയുടെ രമേഷ് ബിധുരിയെക്കാള്‍ പിന്നിലാണ് അതിഷി.
ഓഖ്ലയില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ തന്റെ സീറ്റില്‍ പിന്നിലാണ്.
ഡല്‍ഹി മന്ത്രി ഗോപാല്‍ റായ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന എഎപിയുടെ സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയില്‍ ചേര്‍ന്ന ഐഎഎസ് പരീക്ഷാ പരിശീലകന്‍ അവധ് ഓജ, സിസോദിയയുടെ മുന്‍ സീറ്റായ പട്പര്‍ഗഞ്ചില്‍ പിന്നിലാണ്. രജീന്ദര്‍ നഗറിലെ എഎപി സ്ഥാനാര്‍ഥി ദുര്‍ഗേഷ് പഥക്കും പിന്നിലാണ്.
70 സീറ്റുകളുള്ള അസംബ്ലിയില്‍ ഫെബ്രുവരി അഞ്ചിനായിരുന്നു വോട്ടെടുപ്പ്. ആക്രമണാത്മക പ്രചാരണത്തില്‍ ബി.ജെ.പി ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എ.എ.പിക്കു തങ്ങളുടെ 'ഡല്‍ഹി മോഡല്‍' ഭരണമായിരുന്നു ആശ്രയം.
എഎപി വീണ്ടും അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പിനെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നും മുഖ്യമന്ത്രി അതിഷി പറഞ്ഞിരുന്നു. എഎപി 40-45 സീറ്റെങ്കിലും നേടുമെന്നാണ് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞത്.
Summary: BJP's advance as predicted by exit polls as first signs of Delhi Assembly election results emerge. Top leaders including Kejriwal, Chief Minister Atishi and former minister Manish Sisodia are trailing from their respective seats.
COMMENTS