ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കര്‍സേവക് കാമേശ്വര്‍ ചൗപാല്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഡല്‍ഹിയില്‍ ആശുപത്രിയില...
ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കര്‍സേവക് കാമേശ്വര്‍ ചൗപാല്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഡല്‍ഹിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെകയാണ് അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. 2024 ഓഗസ്റ്റില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ നോതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ചൗപാലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആര്‍എസ്എസ് നേതാവും രാമ ജന്മഭൂമി പ്രസ്ഥാന നേതാവുമായിരുന്ന ചൌപാല്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗവുമായിരുന്നു.
Key Words: Karsevak Kameshwar Chaupal, Ayodhya Ram temple
COMMENTS