തിരുവനന്തപുരം : മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വര്‍ക്കര്‍മാരുടെ സമരം തീരുമെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍....
തിരുവനന്തപുരം : മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വര്‍ക്കര്‍മാരുടെ സമരം തീരുമെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞുവെന്നും എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് പി എസ്്‌സി അംഗങ്ങള്‍ക്കുള്ളത്. ആശ വര്‍ക്കര്‍മാരുടെ സമരത്തെ എതിര്‍ക്കുന്ന ചിലര്‍ പി എസ് സി ശമ്പള വര്‍ധനയെ ന്യയീകരിക്കുകയാണ്.
കേരളത്തില്‍ പി എസ് സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. എലപ്പുള്ളി മദ്യ നിര്‍മാണ ശാലയെ കുറിച്ചും കിഫ്ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എല്‍ ഡി എഫിനെ ദുര്‍ബലപ്പെടുത്തില്ല. സി പി ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ട് -ദിവാകരന്‍ പറഞ്ഞു.
Key Words: Chief Minister, Pinarayi Vijayan, Asha Workers, Strike,CPI leader, C. Divakaran
COMMENTS