സ്വന്തം ലേഖകന്‍ തിരുവനന്തപുരം: യമനിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാന്‍ പോകുന...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യമനിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാന്‍ പോകുന്നതായി സംശയം. 'സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലി'ന് നിമിഷപ്രിയ തന്നെയാണ് ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്.
'ജയിലിലെ പ്രധാന ഓഫീസിലേക്ക് ഒരു അഭിഭാഷക ഫോണ്‍ വിളിച്ചിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഉത്തരവ് ജയിലില്‍ എത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു'വെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്.
'എല്ലാവരും ഒപ്പുവച്ചതിനു ശേഷമായിരിക്കും ജയിലിലേക്ക് ഉത്തരവെത്തുക. പെരുന്നാളിന് ശേഷം അവരെന്നെ തീര്‍ക്കാനുള്ള പരിപാടി ആയിരിക്കുമോ. വളരെ വിഷമത്തോടെയും പേടിയോടെയുമാണ് എന്നോടിപ്പോള്‍ എല്ലാവരും സംസാരിക്കുന്നത്. എന്തൊക്കെയാ നടക്കുന്നത്', നിമിഷപ്രിയ ശബ്ദ സന്ദേശത്തില്‍ പറയുന്നു.
നിമിഷ പ്രിയയുടെമോചനത്തിനായി ആക്ഷന്‍ കൗണ്‍സിലില്‍ തീവ്രശ്രമം നടത്തുന്നുണ്ട്. പക്ഷേ, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനു നല്‌കേണ്ട ബ്‌ളഡ് മണി യഥാസമയം എത്തിക്കാത്തതും വധശിക്ഷയിലേക്കു കാര്യങ്ങള്‍ എത്താന്‍ കാരണമായിട്ടുണ്ട്.
നിമിഷപ്രിയയുടെ മോചനത്തിന് മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചുവെന്ന് മുന്‍പ് വാര്‍ത്തകളുണ്ടായിരുന്നു. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിദേശകാര്യ ഉദ്യോഗസ്ഥനാണ് അക്കാര്യം പറഞ്ഞത്.
വധശിക്ഷയില്‍ ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്. നിലവില്‍ ഒരു നയതന്ത്ര നീക്കവും ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ ജീവരക്ഷാര്‍ത്ഥം കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് നിമിഷപ്രിയയ്ക്കു വധശിക്ഷ വിധിക്കപ്പെട്ടത്. അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. അബ്ദുമഹ്ദിയുടെ ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Summary: It is suspected that the sentence of Malayalee nurse Nimisha Priya, who has been sentenced to death in a prison in Yemen, is going to be carried out. Nimisha Priya herself has sent a voice message to 'Save Nimisha Priya Action Council'.
COMMENTS