Anganwadi workers ended strike
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാര്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാലുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. ചര്‍ച്ചയില്‍ മന്ത്രി നല്‍കിയ ഉറപ്പുകളെ തുടര്‍ന്നാണ് തീരുമാനം.
അങ്കണവാടി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നു മാസത്തിനുള്ളില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 12 ദിവസങ്ങളോളമായി വേതന വര്‍ദ്ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ അങ്കണവാടി ജീവനക്കാര്‍ സമരം ചെയ്തത്.
Keywords: Anganwadi workers, Strike, End, Government, Minister
COMMENTS