കോട്ടയം: ആത്മകഥാ വിവാദത്തില്‍ ഡി സി ബുക്‌സിനെതിരായ ഇ.പി ജയരാജന്റെ പരാതിയില്‍ ടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ല പൊലീസ് മേധാവി ഡി ജി...
കോട്ടയം: ആത്മകഥാ വിവാദത്തില്‍ ഡി സി ബുക്‌സിനെതിരായ ഇ.പി ജയരാജന്റെ പരാതിയില്‍ ടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ല പൊലീസ് മേധാവി ഡി ജി പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി സിയും, ഇ പിയും തമ്മില്‍ കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവതരമെന്നാണ് സര്‍ക്കാര്‍ നിലപാട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ പുസ്തക വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം നിരത്തി സി പി എമ്മും പ്രതിരോധം തീര്‍ക്കും.
തുടരന്വേഷണം വേണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തുടരന്വേഷണം പ്രഖ്യാപിക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും അന്വേഷണം.
Key Words: EP Jayarajan, DC Books, Autobiography Controversy
COMMENTS