Madras high court about AIADMK issue
ചെന്നൈ: അണ്ണാ ഡി.എം.കെയുടെ കോ ഓര്‍ഡിറ്റര്‍ പദവിയില്‍ നിന്ന് ഒ.പനീര്‍സെല്‍വത്തെ പുറത്താക്കിയ നടപടി റദ്ദാക്കി ഹൈക്കോടതി. നടപടി സ്വീകരിച്ച ജനറല്‍ കൗണ്‍സില്‍ യോഗം നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയ കോടതി യോഗത്തില്‍ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കി. ഇതോടെ ഒ.പനീര്‍സെല്‍വത്തിന് ജൂണ്‍ 23 ന് മുന്‍പുള്ള നില പാര്‍ട്ടിയില്‍ തുടരാനാകും.
ജൂണ്‍ 23 ന് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണഘടനയില്‍ വരുത്തിയ മാറ്റത്തിന് അംഗീകാരം നല്‍കാത്തതിനാല്‍ ഒപിഎസിന് ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തുടരാനാകില്ലെന്നു കാട്ടി ജൂലായ് 11 ന് ജനറല്‍ കൗണ്‍സില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
ഇതോടെ പാര്‍ട്ടിയുടെ ഇരട്ട പദവികളും എടപ്പാടി കൈക്കലാക്കി. ഇതേതുടര്‍ന്ന് പളനിസാമി വിളിച്ച യോഗം നിയമവിരുദ്ധമാണെന്നു കാട്ടി ഒപിഎസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: AIADMK, Highcourt, OPS, E Palani Swami
COMMENTS