High court about ED notice
കൊച്ചി: മസാല ബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സുകള്‍ സ്റ്റേ ചെയ്യണമെന്ന കിഫ് ബി ആവശ്യം തള്ളി ഹൈക്കോടതി.
ഫെമ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഇ.ഡി അല്ലെന്നും റിസര്‍വ് ബാങ്ക് ആണെന്നും അതിനാല്‍ ഇ.ഡിയുടെ സമന്‍സുകള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമായിരുന്നു കിഫ് ബിയുടെ ആവശ്യം.
എന്നാല്‍ ഇതു പരിഗണിക്കാതെ കോടതി വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന ഇ.ഡിയുടെ വാദം അംഗീകരിക്കുകയായിരുന്നു. ഹര്‍ജി സെപ്തംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
Keywords: High court, ED, Kifb, Notice
COMMENTS