Pakistan's Army Chief General Azim Munir is the first army chief in the world to be promoted for defeat. He was promoted to the rank of Field Marshal
അഭിനന്ദ്
തോറ്റതിന് സ്ഥാനക്കയറ്റം കിട്ടുന്ന ലോകത്തിലെ ആദ്യത്തെ പട്ടാള മേധാവിയാണ് പാകിസ്ഥാന്റെ കരസേനാ തലവന്‍ ജനറല്‍ അസിം മുനീര്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്കാണ് അദ്ദേഹത്തിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
ലോകമെമ്പാടും സൈനിക കാര്യ വിദഗ്ദ്ധരെ ചിരിപ്പിച്ച ഈ തീരുമാനത്തിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്. ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ വന്നു രാജ്യത്തെ ഒമ്പത് വ്യോമ താവളങ്ങള്‍ നിരപ്പാക്കുകയും നിരവധി കേന്ദ്രങ്ങളില്‍ മിസൈല്‍ വീഴുകയും ചെയ്തിട്ടും പ്രതിരോധിക്കാന്‍ കഴിയാതെ മാളത്തിലൊളിച്ച മുനീറിന് എന്തിനായിരിക്കും പാക് ഭരണകൂടം തിരക്കിട്ട് പരമോന്നത സൈനിക സ്ഥാനം നല്കിയത്?
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജനറല്‍ മുനീറിന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം എടുത്തതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു . രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ പട്ടാളത്തലവനാണ് മുനീര്‍. ഈ പദവി വഹിച്ച മറ്റൊരാള്‍ പാകിസ്ഥാനി ജനറല്‍ അയൂബ് ഖാന്‍ ആയിരുന്നു. 1959-ല്‍ ഒരു സൈനിക അട്ടിമറിയെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം സ്വയം ഫീല്‍ഡ് മാര്‍ഷലായി പ്രഖ്യാപിക്കുകയായിരുന്നു.
മുനീര്‍ രാജ്യത്തെ ആദ്യത്തെ മദ്രസ വിദ്യാഭ്യാസം നേടിയ പാകിസ്ഥാന്‍ സൈനിക മേധാവിയാണ്. പ്രവാചകന്റെ വംശപരമ്പര നേരിട്ട് പിന്തുടരുന്ന, 1947 ല്‍ പാകിസ്ഥാനിലേക്ക് കുടിയേറിയ 'ഉന്നത വംശജരായ' സയ്യിദ് കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
സൈനിക പരിശീലന രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് അദ്ദേഹം പലപ്പോഴും പാകിസ്ഥാന്‍ സൈനികരോട് സംസാരിക്കുന്നത്. വാസ്തവത്തില്‍, മുനീര്‍ പലപ്പോഴും യുദ്ധത്തിന്റെയും അതിന്റെ ഉദ്ദേശ്യങ്ങളുടെയും കൂടുതല്‍ ദൈവശാസ്ത്രപരമായ ഭാഷ സംസാരിക്കുന്നു. പാരമ്പര്യത്തിന് വിരുദ്ധമായി, തന്റെ മാതൃനാടിന്റെ ഭാഷയായ പഞ്ചാബിയിലാണ് പലപ്പോഴും അദ്ദേഹം സംസാരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ആറ് ദിവസം മുമ്പ് മുനീര്‍ കശ്മീരിനെക്കുറിച്ച് ഏതാണ്ട് ഒരു മത പ്രഭാഷണം തന്നെ നടത്തിയിരുനനു. കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ നിലപാട് മുനീര്‍ ആവര്‍ത്തിക്കുകയായിരുന്നു. 'കഴുത്തിന്റെ ഞരമ്പ്' എന്നാണ് കശ്മീരിനെക്കുറിച്ച് മുനീര്‍ പറഞ്ഞത്.
'ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചിരുന്നു. നമ്മുടെ മതം വ്യത്യസ്തമാണ്. നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ പാരമ്പര്യങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ ചിന്തകള്‍ വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്... അതായിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ. നമ്മള്‍ ഒന്നല്ല, രണ്ട് രാഷ്ട്രങ്ങളാണെന്ന വിശ്വാസത്തിലാണ് അത് സ്ഥാപിക്കപ്പെട്ടത്,' എന്നാണ് മുനീര്‍ ആവര്‍ത്തിച്ചത്.
മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം പലരെയും അമ്പരപ്പിച്ചു. മേയ് 10 ന് ഇസ്ലാമാബാദിലെ ഡയറക്ടര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യയിലേക്കു വിളിച്ച് വെടിനിറുത്തലിന് അപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ സൈന്യത്തെ നയിച്ചതിലെ 'മാതൃകാപരമായ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും', 'സായുധ സേനയുടെ യുദ്ധ തന്ത്രവും ശ്രമങ്ങളും സമഗ്രമായി ഏകോപിപ്പിച്ചതിനും' മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്കുന്നുവെന്നാണ് പാക് സര്‍ക്കാര്‍ പറയുന്നത്.
'മാര്‍ക്ക-ഇ-ഹഖ്, ഓപ്പറേഷന്‍ ബന്യാനം മര്‍സൂസ് എന്നിവയിലെ ഉയര്‍ന്ന തന്ത്രപരവും ധീരവുമായ നേതൃത്വത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ശത്രുവിനെ പരാജയപ്പെടുത്തുന്നതിനും ജനറല്‍ സയ്യിദ് അസിം മുനീറിനെ (നിഷാന്‍-ഇ-ഇംതിയാസ് മിലിട്ടറി) ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി , ' പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞതായി പാകിസ്ഥാന്‍ പ്രസിദ്ധീകരണമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ക്കും ഭീകര കേന്ദ്രങ്ങള്‍ക്കും വലിയ നാശനഷ്ടം സംഭവിച്ചതായി ഉപഗ്രഹ ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചൈനീസ്, തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തടയപ്പെടുകയും ചെയ്തിരുന്നു.
സാധാരണയായി ഒരു സൈനിക വിജയത്തിന് ശേഷമാണ് ഫീല്‍ഡ് മാര്‍ഷല്‍ റാങ്ക് നല്‍കുന്നത്. ഒരു തോല്‍വിക്ക് ശേഷം ഇത് നല്‍കുന്നത് ഇതാദ്യമായിരിക്കാം - ആ തോല്‍വി മറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നുന്നു എന്നാണ് പ്രമുഖ നിരീക്ഷകനായ തിലക് ദേവാഷര്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞത്.
മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കുന്നത് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തന്ത്രമാണെന്ന് വിദഗ്ദിധരും പാകിസ്ഥാന്‍ നിരീക്ഷകരും കരുതുന്നത്. ഫീല്‍ഡ് മാര്‍ഷല്‍ എന്നത് ഒരു ആചാരപരമായ ഫൈവ് സ്റ്റാര്‍ റാങ്കാണ്. പടയില്‍ തോറ്റ ഒരാള്‍ക്ക് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്കുന്നുവെങ്കില്‍ ആ സര്‍ക്കാര്‍ സൈന്യത്തോട് എത്രത്തോളം വിധേയത്വമുള്ളതാണെന്ന് വ്യക്തമാണ്.
മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കുന്നത് പാകിസ്ഥാന്‍ സര്‍ക്കാരും ഭരണകൂടവും എത്രത്തോളം നിസ്സഹായരും ഉപയോഗശൂന്യരുമാണെന്ന് തെളിയിക്കുന്നു എന്നാണ് മേജര്‍ മണിക് എം ജോളി (റിട്ട.) പറയുന്നത്. പാകിസ്ഥാനില്‍ തന്റെ പിടിയും നിയന്ത്രണവും ശക്തമാക്കുകയാണ് അദ്ദേഹം. അടുത്തൊരു പര്‍വേസ് മുഷറഫ് പാകിസ്ഥാനില്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഫീല്‍ഡ് മാര്‍ഷലിലേക്കുള്ള മുനീറിന്റെ സ്ഥാനക്കയറ്റം സേനയില്‍ അയാളുടെ എതിരാളികളെ ദുര്‍ബലരാക്കുകയും ചെയ്യുന്നുണ്ട്.
മുനീറിന്റെ സ്ഥാനക്കയറ്റം ഭാവിയില്‍ കോര്‍ട്ട് മാര്‍ഷല്‍ ഉള്‍പ്പെടെയുള്ളയുള്ള കാര്യങ്ങള്‍ അതിജീവിക്കാനും അയാളെ സഹായിക്കും. ഈ പദവി മുനീറിനെ വിരമിക്കല്‍ പ്രായപരിധിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ടോ എന്നാ കാര്യം ഇനിയും വ്യക്തമല്ല. 2023 നവംബറില്‍ മുനീറിന് 2027 വരെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. സാധാരണ സൈനിക മേധാവിയെ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കസേരയില്‍ ഇരുത്താറില്ല. മുനീറിന് അതും ബാധകമല്ലാതായിരിക്കുന്നു.
പാകിസ്ഥാനില്‍ ചരിത്രം ആവര്‍ത്തിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്. 1958-ല്‍ അന്നത്തെ പാകിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌കന്ദര്‍ മിര്‍സ പട്ടാള നിയമം പ്രഖ്യാപിക്കുകയും ജനറല്‍ അയൂബ് ഖാനെ ചീഫ് മാര്‍ഷല്‍ ലോ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ചെയ്തു. അയൂബ് ഒരു വിശ്വസ്ത കീഴുദ്യോഗസ്ഥനായി തുടരുമെന്ന് മിര്‍സ വിശ്വസിച്ചു. പക്ഷേ, മിര്‍സ പ്രതീക്ഷിച്ചതുപോലെ തന്നെ അയൂബ് ഖാന്‍ അട്ടിമറിക്കു നേതൃത്വം നല്കുകയായിരുന്നു. അദ്ദേഹം സ്വയം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് പാകിസ്ഥാന്റെ ആദ്യത്തെ സൈനിക ഭരണാധികാരിയായി.
1959-ല്‍ അയൂബ് അധികാരമേറ്റപ്പോള്‍, അധികാരത്തില്‍ തന്റെ പിടി ഉറപ്പിക്കുന്നതിനായി അദ്ദേഹം സ്വയം ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കി. തുടര്‍ന്ന്, പ്രസ് സെന്‍സര്‍ഷിപ്പും കര്‍ശനമായി നിയന്ത്രിതമായ പ്രസിഡന്‍ഷ്യല്‍ സംവിധാനവും കൊണ്ടുവന്നു. സൈനിക പിന്തുണയുള്ള ഒരു സംവിധാനത്തിന് കീഴില്‍ അയൂബ് 1969 വരെ അധികാരത്തില്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭരണകൂടം പാകിസ്ഥാനില്‍ സൈനിക ആധിപത്യത്തിന് അടിത്തറയിട്ടു. അത് ഇന്നും തുടരുന്നു. മുനീര്‍ അയൂബിന്റെ പാത പിന്തുടര്‍ന്ന് രാജ്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജനറല്‍ മുനീറിന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം എടുത്തതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു . രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ പട്ടാളത്തലവനാണ് മുനീര്‍. ഈ പദവി വഹിച്ച മറ്റൊരാള്‍ പാകിസ്ഥാനി ജനറല്‍ അയൂബ് ഖാന്‍ ആയിരുന്നു. 1959-ല്‍ ഒരു സൈനിക അട്ടിമറിയെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം സ്വയം ഫീല്‍ഡ് മാര്‍ഷലായി പ്രഖ്യാപിക്കുകയായിരുന്നു.
മുനീര്‍ രാജ്യത്തെ ആദ്യത്തെ മദ്രസ വിദ്യാഭ്യാസം നേടിയ പാകിസ്ഥാന്‍ സൈനിക മേധാവിയാണ്. പ്രവാചകന്റെ വംശപരമ്പര നേരിട്ട് പിന്തുടരുന്ന, 1947 ല്‍ പാകിസ്ഥാനിലേക്ക് കുടിയേറിയ 'ഉന്നത വംശജരായ' സയ്യിദ് കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
സൈനിക പരിശീലന രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് അദ്ദേഹം പലപ്പോഴും പാകിസ്ഥാന്‍ സൈനികരോട് സംസാരിക്കുന്നത്. വാസ്തവത്തില്‍, മുനീര്‍ പലപ്പോഴും യുദ്ധത്തിന്റെയും അതിന്റെ ഉദ്ദേശ്യങ്ങളുടെയും കൂടുതല്‍ ദൈവശാസ്ത്രപരമായ ഭാഷ സംസാരിക്കുന്നു. പാരമ്പര്യത്തിന് വിരുദ്ധമായി, തന്റെ മാതൃനാടിന്റെ ഭാഷയായ പഞ്ചാബിയിലാണ് പലപ്പോഴും അദ്ദേഹം സംസാരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ആറ് ദിവസം മുമ്പ് മുനീര്‍ കശ്മീരിനെക്കുറിച്ച് ഏതാണ്ട് ഒരു മത പ്രഭാഷണം തന്നെ നടത്തിയിരുനനു. കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ നിലപാട് മുനീര്‍ ആവര്‍ത്തിക്കുകയായിരുന്നു. 'കഴുത്തിന്റെ ഞരമ്പ്' എന്നാണ് കശ്മീരിനെക്കുറിച്ച് മുനീര്‍ പറഞ്ഞത്.
'ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചിരുന്നു. നമ്മുടെ മതം വ്യത്യസ്തമാണ്. നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ പാരമ്പര്യങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ ചിന്തകള്‍ വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്... അതായിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ. നമ്മള്‍ ഒന്നല്ല, രണ്ട് രാഷ്ട്രങ്ങളാണെന്ന വിശ്വാസത്തിലാണ് അത് സ്ഥാപിക്കപ്പെട്ടത്,' എന്നാണ് മുനീര്‍ ആവര്‍ത്തിച്ചത്.
മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം പലരെയും അമ്പരപ്പിച്ചു. മേയ് 10 ന് ഇസ്ലാമാബാദിലെ ഡയറക്ടര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യയിലേക്കു വിളിച്ച് വെടിനിറുത്തലിന് അപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ സൈന്യത്തെ നയിച്ചതിലെ 'മാതൃകാപരമായ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും', 'സായുധ സേനയുടെ യുദ്ധ തന്ത്രവും ശ്രമങ്ങളും സമഗ്രമായി ഏകോപിപ്പിച്ചതിനും' മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്കുന്നുവെന്നാണ് പാക് സര്‍ക്കാര്‍ പറയുന്നത്.
'മാര്‍ക്ക-ഇ-ഹഖ്, ഓപ്പറേഷന്‍ ബന്യാനം മര്‍സൂസ് എന്നിവയിലെ ഉയര്‍ന്ന തന്ത്രപരവും ധീരവുമായ നേതൃത്വത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ശത്രുവിനെ പരാജയപ്പെടുത്തുന്നതിനും ജനറല്‍ സയ്യിദ് അസിം മുനീറിനെ (നിഷാന്‍-ഇ-ഇംതിയാസ് മിലിട്ടറി) ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി , ' പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞതായി പാകിസ്ഥാന്‍ പ്രസിദ്ധീകരണമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ക്കും ഭീകര കേന്ദ്രങ്ങള്‍ക്കും വലിയ നാശനഷ്ടം സംഭവിച്ചതായി ഉപഗ്രഹ ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചൈനീസ്, തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തടയപ്പെടുകയും ചെയ്തിരുന്നു.
സാധാരണയായി ഒരു സൈനിക വിജയത്തിന് ശേഷമാണ് ഫീല്‍ഡ് മാര്‍ഷല്‍ റാങ്ക് നല്‍കുന്നത്. ഒരു തോല്‍വിക്ക് ശേഷം ഇത് നല്‍കുന്നത് ഇതാദ്യമായിരിക്കാം - ആ തോല്‍വി മറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നുന്നു എന്നാണ് പ്രമുഖ നിരീക്ഷകനായ തിലക് ദേവാഷര്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞത്.
മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കുന്നത് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തന്ത്രമാണെന്ന് വിദഗ്ദിധരും പാകിസ്ഥാന്‍ നിരീക്ഷകരും കരുതുന്നത്. ഫീല്‍ഡ് മാര്‍ഷല്‍ എന്നത് ഒരു ആചാരപരമായ ഫൈവ് സ്റ്റാര്‍ റാങ്കാണ്. പടയില്‍ തോറ്റ ഒരാള്‍ക്ക് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്കുന്നുവെങ്കില്‍ ആ സര്‍ക്കാര്‍ സൈന്യത്തോട് എത്രത്തോളം വിധേയത്വമുള്ളതാണെന്ന് വ്യക്തമാണ്.
മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കുന്നത് പാകിസ്ഥാന്‍ സര്‍ക്കാരും ഭരണകൂടവും എത്രത്തോളം നിസ്സഹായരും ഉപയോഗശൂന്യരുമാണെന്ന് തെളിയിക്കുന്നു എന്നാണ് മേജര്‍ മണിക് എം ജോളി (റിട്ട.) പറയുന്നത്. പാകിസ്ഥാനില്‍ തന്റെ പിടിയും നിയന്ത്രണവും ശക്തമാക്കുകയാണ് അദ്ദേഹം.
അടുത്തൊരു പര്‍വേസ് മുഷറഫ് പാകിസ്ഥാനില്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഫീല്‍ഡ് മാര്‍ഷലിലേക്കുള്ള മുനീറിന്റെ സ്ഥാനക്കയറ്റം സേനയില്‍ അയാളുടെ എതിരാളികളെ ദുര്‍ബലരാക്കുകയും ചെയ്യുന്നുണ്ട്.
മുനീറിന്റെ സ്ഥാനക്കയറ്റം ഭാവിയില്‍ കോര്‍ട്ട് മാര്‍ഷല്‍ ഉള്‍പ്പെടെയുള്ളയുള്ള കാര്യങ്ങള്‍ അതിജീവിക്കാനും അയാളെ സഹായിക്കും. ഈ പദവി മുനീറിനെ വിരമിക്കല്‍ പ്രായപരിധിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ടോ എന്നാ കാര്യം ഇനിയും വ്യക്തമല്ല. 2023 നവംബറില്‍ മുനീറിന് 2027 വരെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. സാധാരണ സൈനിക മേധാവിയെ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കസേരയില്‍ ഇരുത്താറില്ല. മുനീറിന് അതും ബാധകമല്ലാതായിരിക്കുന്നു.
പാകിസ്ഥാനില്‍ ചരിത്രം ആവര്‍ത്തിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്. 1958-ല്‍ അന്നത്തെ പാകിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌കന്ദര്‍ മിര്‍സ പട്ടാള നിയമം പ്രഖ്യാപിക്കുകയും ജനറല്‍ അയൂബ് ഖാനെ ചീഫ് മാര്‍ഷല്‍ ലോ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ചെയ്തു.
അയൂബ് ഒരു വിശ്വസ്ത കീഴുദ്യോഗസ്ഥനായി തുടരുമെന്ന് മിര്‍സ വിശ്വസിച്ചു. പക്ഷേ, മിര്‍സ പ്രതീക്ഷിച്ചതുപോലെ തന്നെ അയൂബ് ഖാന്‍ അട്ടിമറിക്കു നേതൃത്വം നല്കുകയായിരുന്നു. അദ്ദേഹം സ്വയം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് പാകിസ്ഥാന്റെ ആദ്യത്തെ സൈനിക ഭരണാധികാരിയായി.
1959-ല്‍ അയൂബ് അധികാരമേറ്റപ്പോള്‍, അധികാരത്തില്‍ തന്റെ പിടി ഉറപ്പിക്കുന്നതിനായി അദ്ദേഹം സ്വയം ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കി. തുടര്‍ന്ന്, പ്രസ് സെന്‍സര്‍ഷിപ്പും കര്‍ശനമായി നിയന്ത്രിതമായ പ്രസിഡന്‍ഷ്യല്‍ സംവിധാനവും കൊണ്ടുവന്നു.
സൈനിക പിന്തുണയുള്ള ഒരു സംവിധാനത്തിന് കീഴില്‍ അയൂബ് 1969 വരെ അധികാരത്തില്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭരണകൂടം പാകിസ്ഥാനില്‍ സൈനിക ആധിപത്യത്തിന് അടിത്തറയിട്ടു. അത് ഇന്നും തുടരുന്നു. മുനീര്‍ അയൂബിന്റെ പാത പിന്തുടര്‍ന്ന് രാജ്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം.
Summary: Pakistan's Army Chief General Azim Munir is the first army chief in the world to be promoted for defeat. He was promoted to the rank of Field Marshal by the Government of Pakistan.
COMMENTS