Jose K Mani's son car accident - 2 people died
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.പിയുമായ ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. മാത്യു ജോണ്‍ (35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിക്കാണ് അപകടം നടന്നത്. ജോസ് കെ മാണിയുടെ മകന്‍ കെ.എം മാണി ഓടിച്ച ഇന്നോവ കാര്‍ മണിമല ബി.എസ്.എന്‍.എലിനു സമീപത്തുവച്ചാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ഉടമ ജോസ് കെ മാണിയുടെ സഹോദരീഭര്‍ത്താവാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
കെ.എം മാണി ജൂനിയറിനെതിരെ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. 47 വയസ്സുള്ള ആളാണ് വാഹനം ഓടിച്ചതെന്നായിരുന്നു രേഖകള്‍. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് കെ.എം മാണിക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാകുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ അലക്ഷ്യമായി വാഹനമോടിക്കുക, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു.
Keywords: Jose K Mani, Car accident, 2 people died
COMMENTS