K.K Rema sends legal notice to M.V Govindan & Sachin Dev
തിരുവനന്തപുരം: സി.പി.എം സംസ്ഥാന അദ്ധ്യക്ഷന്‍ എം.വി ഗോവിന്ദന്, സച്ചിന് ദേവ് എം.എല്‍.എ എന്നിവര്‍ക്ക് കെ.കെ രമ വക്കീല്‍ നോട്ടീസ് അയച്ചു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഇവര്‍ ഉന്നയിച്ച മോശം പരാമര്‍ശം രണ്ടു ദിവസത്തിനുള്ളില്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് കെ.കെ രമ ആവശ്യപ്പെട്ടിരിക്കുന്നത്.
അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അവര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നും അവര്‍ ആവര്‍ത്തിച്ചു.
ഗുരുതരമായ പരിക്കാണ് തനിക്കുണ്ടായതെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നത്. ഇങ്ങനെ ഒരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. നിയമ നടപടികളുമായി ഏതറ്റം വരെയും മുന്നോട്ടു പോകും.
വിഷയത്തില്‍ സ്പീക്കര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കെ.കെ രമ പറഞ്ഞു. സിപിഎം മുഖപത്രം ദേശാഭിമാനിക്കും രമ നോട്ടീസ് അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒരു എം.എല്‍.എ യുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന് ചോദിച്ച രമ ഒരു പോസ്റ്റര്‍ ഒട്ടിച്ചാല്‍ കലാപാഹ്വാനത്തിന് കേസ് എടുക്കുന്ന സര്‍ക്കാരാണിവിടെയുള്ളതെന്നും ഓര്‍മ്മിപ്പിച്ചു. ഭരണപക്ഷത്ത് ഉള്ളവര്‍ക്ക് മാത്രമാണ് നീതി എന്നതാണ് ഇവിടത്തെ സ്ഥിതിയെന്നും അവര്‍ പറഞ്ഞു.
സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കൈയ്ക്ക് പൊട്ടലിന് ചികിത്സ തേടിയപ്പോള്‍ രമയുടെ കൈയ്ക്ക് പരിക്കില്ലെന്ന വിമര്‍ശനവുമായി എം.വി ഗോവിന്ദനും സച്ചിന് ദേവ് എം.എല്‍.എയുമടക്കം രംഗത്തെത്തുകയായിരുന്നു.
Keywords: K.K Rema, Legal notice, M.V Govindan, Sachin Dev
COMMENTS