Chief Minister Pinarayi Vijayan has said that Governor Arif Mohammad Khan's statement that there is politics in the appointment of VC is untrue
സ്വന്തം ലേഖകന്‍
കണ്ണൂര്‍ : വി സി നിയമനത്തില്‍ രാഷ്ട്രീയമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ച വിമര്‍ശനത്തിനു മറുപടി പറയുകയായിരുന്നു പിണറായി വിജയന്.
ഗവര്‍ണറുമായി പ്രായോഗിക തലത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മികവുള്ള അക്കാദമിക വിദഗ്ദ്ധരെയാണ് തലപ്പത്ത് കൊണ്ടുവന്നത്. മുന്‍പ് വി സി സ്ഥാനത്ത് ഇരുന്നിട്ടുള്ളവരില്‍ ചിലര്‍ 24 മണിക്കൂര്‍ അധ്യാപനം നടത്താത്തവരായിരുന്നു.
പ്രഗത്ഭരുടെ സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എല്ലാ തീരുമാനിക്കുന്നത് എന്ന പ്രചാരണം ശരിയല്ല. ഗവര്‍ണറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഗവര്‍ണര്‍ അതെടുത്തില്ലെങ്കില്‍ ഉത്തരവാദിത്തം സര്‍ക്കാരിനല്ല.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ നയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചില ആശങ്കകകള്‍ ഗവര്‍ണര്‍ പ്രകടിപ്പിച്ചതായി മനസ്സിലാക്കുന്നു. ഗവര്‍ണര്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്ത് യോജിപ്പിലെത്തേണ്ടതാണെന്ന് പിണറായി പറഞ്ഞു.
COMMENTS