ED registered case against Veena Vijayan
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് ഇ.ഡി. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇ.ഡിയുടെ കൊച്ചി യൂണിറ്റില്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി.
കേസില്‍ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍) അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇഡി അന്വേഷണവും വരുന്നത്. എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്‍പ്പെടുന്നവരെല്ലാം ഇഡിയുടെ പരിധിയിലും ഉള്‍പ്പെടുകയാണ്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍, കെഎസ്ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
Keywords: ED, Veena Vijayan, SFIO, Kochi
COMMENTS