തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ അഭിരാമിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമിത അളവില്‍ അനസ്തേഷ്യ മരുന്...
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ അഭിരാമിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദവിവരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ വ്യക്തമാകൂ.
അതേസമയം, ആത്മഹത്യക്ക് ആരും ഉത്തരവാദിക ഇല്ല എന്ന് കാണിക്കുന്ന തരത്തില്‍ മുറിയില്‍ നിന്നും കത്ത് കണ്ടെത്തിയതായി സൂചനയുണ്ട്. 6 മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളാണോ അതോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പരിശോധിക്കും.
വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കവെ ഇന്നലെ വൈകിട്ടാണ് സമീപമുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Key words: Doctor, Abhirami, Suicide
COMMENTS