Case against actress Kangana ranaut
മുംബൈ: കവി ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണയ്ക്ക് മുന്നറിയിപ്പ് നല്‍കി കോടതി. നടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച കോടതി ചൊവ്വാഴ്ച വിചാരണയ്ക്ക് ഹാജരാകുന്നതില്‍ അവര്‍ക്ക് ഇളവ് അനുവദിച്ചു.
എന്നാല്‍ സെപ്റ്റംബര്‍ 20 ന് വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ വാറന്റ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
നടന്‍ സുശാന്ത് സിഹ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ കങ്കണ ദേശീയ മാധ്യമങ്ങളിലടക്കം അനാവശ്യമായി വലിച്ചിഴച്ചു എന്നു കാണിച്ച് ജാവേദ് അക്തര്‍ നല്‍കി ഹര്‍ജിയിലാണ് നടപടി.
Keywords: Court, Javed Akhtar, actress Kangana ranaut, Case
COMMENTS