പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് വ്യാഴാ...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി.
കഴിഞ്ഞ ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്പിച്ചത്. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ചുതന്നെ മരിക്കുകയായിരുന്നു. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു.
കേസിലെ 11 പ്രതികളെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. മണ്ണാര്‍കാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
COMMENTS