ന്യൂഡല്‍ഹി: താന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ മടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ചേയ്ഞ്ചിങ് ഓഫ...
ന്യൂഡല്‍ഹി: താന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ മടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ചേയ്ഞ്ചിങ് ഓഫ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ വിദേശപര്യടനം കഴിഞ്ഞു വന്നാല്‍ താന്‍ പത്ര സമ്മേളനം വിളിക്കാറുണ്ടായിരുന്നെന്നും അതിനാല്‍ തന്നെ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രി എന്നു തന്നെ വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ 2014 ല്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോഡി ഇതുവരെ ഒറ്റ പത്രസമ്മേളനം പോലും വിളിച്ചിട്ടില്ലെന്നും വിവാദ വിഷയങ്ങളില്‍ പോലും പ്രതികരിക്കാറുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫാല്‍ അടക്കമുള്ള വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ പത്രസമ്മേളനം വിളിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
Keywords: Manmohan Singh, Narendra Modi, Meet the press, Media, Prime minister

COMMENTS