ദേഹോപദ്രവത്തിനു പുറമേ, പട്ടികജാതിക്കാരി എന്നു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനാണ് സഹപാഠികളെ അറസ്റ്റുചെയ്തത്. പീഡനങ്ങള്‍ക്...
ദേഹോപദ്രവത്തിനു പുറമേ, പട്ടികജാതിക്കാരി എന്നു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനാണ് സഹപാഠികളെ അറസ്റ്റുചെയ്തത്. പീഡനങ്ങള്‍ക്കു കുട്ടികളെ പ്രേരിപ്പിച്ചിരുന്നത് പ്രിന്‍സിപ്പലായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി കൊടുത്തിരിക്കുന്നത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ പഠനപരിശീലനത്തിനിടെ കെട്ടിടത്തില്‍ നിന്നു ചാടിയ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കു നിരന്തര മാനസിക പീഡനവും മര്‍ദ്ദനവും ഏറ്റിരുന്നുവെന്നു പൊലീസ്.അതിക്രൂരമായ മാനസിക പീഡനത്തിനാണ് തിരുവനന്തപുരം ഐ.പി.എം.എസ്. കോളേജിലെ ഈ വിദ്യാര്‍ത്ഥിനി ഇരയായത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക വിഭ്രാന്തിയുടെ തലത്തിയിരുന്നു. ഈ ഘട്ടത്തിലാണ് കുട്ടി താമസിച്ചിരുന്ന വിമാനത്താവളത്തിനു സമീപത്തെ നൂഹ്മാന്‍ ജങ്ഷനിലെ ലോഡ്ജിന്റെ മുകള്‍നിലയില്‍ നിന്നു ചാടിയത്.
ഗുരുതര നിലയിലായ പെണ്‍കുട്ടിയെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപാഠികളായ ആലപ്പുഴ മുളക്കഴ കൈക്കുഴിയില്‍ ശാലു (19), നെടുമങ്ങാട് നെട്ടറക്കോണം ആയില്യത്തില്‍ വൈഷ്ണവി (19), തിരുവല്ല കാരക്കല്‍ തയ്യില്‍ നീതു എലിസബത്ത് അലക്‌സ് (19), കൊല്ലം ഓയൂര്‍ ഷൈജ മന്‍സിലില്‍ ഷൈജ (19), തിരുവല്ല കാരക്കല്‍ കുരട്ടിയില്‍ അക്ഷയില്‍ ആതിര (19) എന്നിവരെ അറസ്റ്റ്‌ചെയ്തിരുന്നു.
കോളേജ് പ്രിന്‍സിപ്പല്‍ ശ്രീകാര്യം കൈലാസില്‍ ദീപാ മണികണ്ഠനെ (42) ഇന്നലെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു. ദീപ ഒളിവിലായിരുന്നു.
ദേഹോപദ്രവത്തിനു പുറമേ, പട്ടികജാതിക്കാരി എന്നു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനാണ് സഹപാഠികളെ അറസ്റ്റുചെയ്തത്. പീഡനങ്ങള്‍ക്കു കുട്ടികളെ പ്രേരിപ്പിച്ചിരുന്നത് പ്രിന്‍സിപ്പലായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി കൊടുത്തിരിക്കുന്നത്.
തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയിലെ തക്കലയിലും നാഗര്‍കോവിലും പ്രിന്‍സിപ്പല്‍ ഒളിവില്‍ കഴിഞ്ഞതായി വിവരം കിട്ടി അവിയെല്ലാം പൊലീസ് എത്തിയപ്പോള്‍ അവര്‍ ഒളിവില്‍ പോയിരുന്നു.
പിന്നീട് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രിന്‍സിപ്പല്‍ ദീപ കോയമ്പത്തൂരിലെത്തിയതായി സ്ഥിരീകരിച്ചത്.
മഞ്ചേരിയിലെ സ്‌പെഷ്യല്‍ എസ്.സി./എസ്.ടി. കോടതിയില്‍ ഹാജരാക്കിയ ദീപയെ റിമാന്‍ഡ് ചെയ്തു.
Keywords: Deepa Manikandan, Student, IPMS College
COMMENTS