അഭിനന്ദ് ചണ്ഡീഗഢ്: മാനഭംഗ ഗുരു ഗുര്‍മീത് റാം റഹിമിനുള്ള ശിക്ഷയെന്തെന്നറിയാന്‍ രാജ്യം ഉറ്റുനോക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുന്നത് ഒരു ...
അഭിനന്ദ്
ചണ്ഡീഗഢ്: മാനഭംഗ ഗുരു ഗുര്‍മീത് റാം റഹിമിനുള്ള ശിക്ഷയെന്തെന്നറിയാന്‍ രാജ്യം ഉറ്റുനോക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുന്നത് ഒരു വിട്ടുവീഴ്ചയ്ക്കും നിന്നുകൊടുക്കാത്ത ന്യായാധിപനായ സിബിഐ ജഡ്ജി ജഗ്ദീപ് സിംഗാണ്.ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള റോത്തക് ജില്ലാ ജയിലില്‍ ഒരുക്കുന്ന കോടതി മുറിയിലാണ് ശിക്ഷ പ്രഖ്യാപിക്കുന്നതെന്നിരിക്കെ, ജഡ്ജിക്കു നാളെ വിധിപറയാന്‍ എത്താന്‍ ഹെലികോപ്ടര്‍ സംവിധാനമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സുരക്ഷാകാരണങ്ങള്‍ മുന്‍നിറുത്തിയാണ് ഈ നിര്‍ദ്ദേശം.
ഗുര്‍മീത് കുറ്റക്കാരനെന്നു പറഞ്ഞപ്പോള്‍ തന്നെ കലാപത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശിക്ഷി വിധിക്കുമ്പോള്‍ കൂതുതല്‍ സംഘര്‍ഷമുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുമെടുക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജി ജഗ്ദീപ് സിംഗിന് മതിയായ സുരക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരും ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സി.ആര്‍.പി.എഫും സിഐഎസ്എഫും സംയുക്തമായാണ് ജഡ്ജിയുടെ സുരക്ഷാ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ജഡ്ജിക്ക് സുരക്ഷാഭീഷണിയുള്ളതായി ഇന്റലിജന്‍സ് കേന്ദ്രങ്ങളും റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.
നീതിക്കു വേണ്ടി ഏതു ഭീഷണിയും വകവയ്ക്കാത്തയാളാണ് ജഡ്ജി ജഗ്ദീപ് സിംഗ്. എന്നാല്‍, പാവങ്ങളോട് അദ്ദേഹം ഏറെ കരുണയോടെയാണ് പെരുമാറുന്നതും, അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാര്‍ പറയുന്നു.
2012 ല്‍ ഹരിയാന ജുഡിഷ്യല്‍ സര്‍വീസില്‍ ചേര്‍ന്ന ജഗ്ദീപ് സിംഗ് ചേര്‍ന്നു. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് സി.ബി.ഐ കോടതി പ്രത്യേക ജഡ്ജിയായി നിയമിതനായത്.
ജുഡിഷ്യറി സര്‍വീസിലെത്തുന്നതിനു മുമ്പ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി അഭിഭാഷകനായിരുന്നു. അഭിഭാഷകനെന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു. സിവില്‍, ക്രിമിനല്‍ കേസുകളില്‍ അദ്ദേഹം ഒരുപോലെ തിളങ്ങിയിരുന്നു.
പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പഠന കാലത്തും അദ്ദേഹം മിതഭാഷിയും എന്നാല്‍, വളരെ മിടുക്കനുമായിരുന്നുവെന്ന് അന്നത്തെ സഹപാഠികളും പറയുന്നു. കഠിനാധ്വാനിയും നീതിമാനുമായ ജുഡിഷ്യല്‍ ഓഫീസറെന്നാണ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച ഒരു അഭിഭാഷകന്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഹിസാറില്‍ നിന്ന് അദ്ദേഹം പഞ്ച്കുലയിലേക്ക് പോകുംവഴി ഒരു അപകടത്തിനു സാക്ഷിയായി. ആരും രക്ഷിക്കാനില്ലാതെ റോഡില്‍ ചോര വാര്‍ന്നു കിടന്ന നാലു പേരെ അദ്ദേഹം നേരിട്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ജഗ്ദീപ് സിംഗ് നേരിട്ട് ആംബുലന്‍സ് വിളിച്ചു. പെട്ടെന്ന് എത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ആളറിയാതെ ആംബുലന്‍സുകാര്‍ രോഷത്തോടെ ചോദിച്ചത് ഞങ്ങള്‍ പറന്നുവരട്ടെ എന്നായിരുന്നു. തുടര്‍ന്ന് അദ്ദേഹം അതുവഴി വന്ന ഒരു മിനി ബസ് തടഞ്ഞുനിറുത്തി നേരിട്ട് നാലുപേരെയും ആശുപത്രിയിലെത്തിച്ചിരുന്നു.
അന്നത് വലിയ വാര്‍ത്തായിരുന്നു. ഏറ്റെടുക്കുന്ന എന്തു കാര്യവും കൃത്യമായി ചെയ്തു തീര്‍ത്തേ ജഗ്ദീപ് സിംഗ് പിന്‍വാങ്ങൂ എന്നതു തന്നെയാണ് പണക്കൊഴുപ്പും രാഷ്ട്രീയ ബലവും ഉണ്ടായിട്ടും ആള്‍ ദൈവത്തിന് ഉണ്ട തിന്നേണ്ടിവന്നതും.
Keywords: Haryana, Riots, Narendra Modi, Crime, Gurmeet Singh Ram Rahim
Judge Jagdip Singh is a judge who does not have a compromise on the punishment of rape accused Guru Gurmeet Ram Rahim. The High Court has directed the state government to provide a helicopter to the Judge to reach the court tomorrow when the court pronounced the sentence in the Rohtak jail. This suggestion is in line with security concerns.
At least 36 people were killed in the riot. The High Court has given directions to the government to take all the security precautions because there is a possibility of clashes.
The Center has also asked the Haryana Government to provide security to the Special CBI Judge Jagdeep Singh.
Keywords: Chandigarh, Judge, Jagdip Singh , Gurmeet Ram Rahim,
The High Court , helicopter , Rohtak jail, security concerns, Haryana Government, Special CBI Judge, CRPF, CISF, Additional District and Sessions Judge, Special Judge , Punjab, criminal case, Punjab University, lawyer , Panchkula, Hisar, hospital
COMMENTS