Search

ഗുര്‍മീത് റാം റഹിം സിങിനെ കോടതിയില്‍ ഹാജരാക്കില്ല, ആള്‍ ദൈവത്തിന്റെ ഇസെഡ് പ്‌ളസ് സുരക്ഷ റദ്ദാക്കി
അഭിനന്ദ്

ചണ്ഡീഗഡ്: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെ നാളെ വിധി പ്രഖ്യാപിക്കുന്ന വേളയില്‍ കോടതിയില്‍ ഹാജരാക്കില്ല.

ഇയാളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കാര്യങ്ങള്‍ അറിയിക്കാനാണ് തിരുമാനം. സിങിനെ കോടതിയില്‍ കൊണ്ടുവന്നാല്‍ വന്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു ഭയന്നാണ് ഈ തീരുമാനമെന്ന് ഹരിയാന ചീഫ് സെക്രട്ടറി ഡി.എസ് ധെസി പറഞ്ഞു.

ഇതിനിടെ വിധി പ്രസ്താവം മാറ്റിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും കോടതി വഴങ്ങിയില്ല. റോത്തക് ജയിലിലാണ് സിങിനെ പാര്‍പ്പിച്ചിട്ടുള്ളത്.

ഗുര്‍മീത് റാം റഹിം സിങിന് നല്കിയിരുന്ന ഇസഡ് പ്ലസ് റദ്ദാക്കിയിട്ടുണ്ടെന്ന് ഹരിയാന ഡി.ജി.പി ബി.എസ് സന്ധു പറഞ്ഞു.

ഇതേസമയം, റോത്തക് ജയിലില്‍ ഇയാള്‍ക്ക് ഇയാള്‍ക്ക് വി.ഐ.പി പരിഗണന നല്കുന്നില്ലെന്നു സര്‍ക്കാര്‍ പറയുമ്പോഴും പ്രതി ആഘോഷത്തില്‍ തന്നെയാണ് ജയിലില്‍ കഴിയുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

കുടിക്കാന്‍ മിനറല്‍ വാട്ടറും ഉറക്കത്തിനു ഭംഗം വരാതിരിക്കാന്‍ എയര്‍ കൂളറുമെല്ലാം ജയിലില്‍ ഒരുക്കിയിരിക്കുന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഭക്ഷണം പുറത്തു നിന്നാണ് എത്തിക്കുന്നതെന്നാണ് അറിയുന്നത്.

സിര്‍സ പട്ടണത്തിനടുത്ത് ദേരാ സച്ച ആസ്ഥാനം സേന വളഞ്ഞിട്ടുണ്ട്. ഇതുവരെ സേന ഇവിടെ കടന്നിട്ടില്ല. പൊലീസും അര്‍ദ്ധസൈനിക വിഭാഗവും ഇതിനൊപ്പം ഇവിടെ സുരക്ഷാ ചുമതലയിലുണ്ട്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ഗുര്‍മീത് അനുയായികള്‍ ഇവിടെ തമ്പടിച്ചിരുന്നു. ഇവരോടു പിരിഞ്ഞുപോകാന്‍ ഉച്ചഭാഷിണിയിലൂടെ സൈന്യവും ജില്ലാ അധികാരികളും ആവശ്യപ്പെട്ടെങ്കിലും വലിയൊരു വിഭാഗം പോകാതെ ഇവിടെ തന്നെ തമ്പടിച്ചിട്ടുണ്ട്.

ഗുര്‍മീത് റാം റഹിം സിങിനെ കോടതിയില്‍ ഹാജരാക്കില്ല, ആള്‍ ദൈവത്തിന്റെ ഇസെഡ് പ്‌ളസ് സുരക്ഷ റദ്ദാക്കി


http://www.vyganews.com/2017/08/gurmeet-will-not-be-presented-in-court.html
ഹൈക്കോടതിയുടെ ചോദ്യം: അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയോ അതോ ബിജെപിയുടെ പ്രധാനമന്ത്രിയോ?

http://www.vyganews.com/2017/08/courts-fury-against-prime-minister-also.htmlമോക്ഷപ്രാപ്തി കൊടുക്കാമെന്നു പറഞ്ഞ് ഗുർമീത് കിടക്കയിൽ നശിപ്പിച്ചത് നൂറു കണക്കിന് പെൺകുട്ടികളെ, ഞെട്ടിപ്പിക്കുന്ന പീഡനകഥകൾ

ഗുര്‍മീതിനെതിരായ വിധി: കലാപത്തില്‍ 32 മരണം, മുന്നൂറിലേറെ പേര്‍ക്കു പരിക്ക്, റെയില്‍വേ സ്‌റ്റേഷന് തീയിട്ടു

ഗുർമീതിനെതിരായ വിധി പ്രസ്താവം വൈകിക്കാൻ സമ്മർദ്ദം, കലാപകാരികളുടെ ലക്ഷ്യം വിധി മയപ്പെടുത്തൽ

http://www.vyganews.com/2017/08/pressure-to-postpone-verdict-ongurmeet.htmlഗുര്‍മീത് റാം റഹീം സിങ്ങിനെ പിന്തുണച്ച് ബിജെപി നേതാവ് സാക്ഷി മഹാരാജ്, കലാപകാരികള്‍ക്കു പിന്തുണ, കോടതി വിധി ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതിന്http://www.vyganews.com/2017/08/gurmeet-ram-rahim-sakshi-maharaj.html
Keywords: Haryana, Riots, Narendra Modi, Crime, Gurmeet Singh Ram Rahim


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഗുര്‍മീത് റാം റഹിം സിങിനെ കോടതിയില്‍ ഹാജരാക്കില്ല, ആള്‍ ദൈവത്തിന്റെ ഇസെഡ് പ്‌ളസ് സുരക്ഷ റദ്ദാക്കി