സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ നിഷ്ഠുരമായി വട്ടിക്കൊന്ന സംഭവം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്ന...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ നിഷ്ഠുരമായി വട്ടിക്കൊന്ന സംഭവം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് നിജസ്ഥിതി അന്വേഷിച്ചു.മുഖ്യമന്ത്രി തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. കേസിലെ പ്രതികളെ കൈയോടെ പിടികൂടിയ സംസ്ഥാന നടപടിയില്‍ രാജ്‌നാഥ് തൃപ്തി അറിയിച്ചെന്നും സൗഹൃദപരമായിന്നു ഫോണ്‍വിളിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
കേന്ദ്രത്തിന്റെ ആശങ്ക അറിയിച്ച രാജ്‌നാഥ് ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, കേരള ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ കേന്ദ്രത്തോട് ശക്തമായ നടപടിയാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസ് ആക്രമിക്കുകയും ഇന്നലെ പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊല്ലുകയും ചെയ്തിട്ടും കൈയും കെട്ടി നോക്കിയിരിക്കുന്ന നടപടി ശരിയല്ലെന്നാണ് കേരള ഘടകം കേന്ദ്രത്തോടു പറഞ്ഞിരിക്കുന്നത്.
അതുകൊണ്ടു തന്നെ ഫോണ്‍ വിളി സൗഹൃദപരമായിരുന്നുവെങ്കിലും കേരളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്ന മുറയ്ക്ക് കേന്ദ്രം എടുക്കുന്ന നടപടി എന്തെന്നത് അറിയേണ്ടതുണ്ട്.
കണ്ണൂര്‍ കൊലപാതകങ്ങളില്‍ തന്നെ കേന്ദ്രം കേരള സര്‍ക്കാരിനെ നോട്ടമിട്ടിരിക്കുകയാണ്. ഇതിനിടെയാണ് തിരുവനന്തപുരത്തും കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.
ഇതിനിടെ, കേസില്‍ മൊത്തം ഏഴു പ്രതികളാണെന്നും ആറു പേരെയും പിടികൂടിയെന്നും ഒരാളെ കൂടി കിട്ടാനുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.
ശ്രീകാര്യം സ്വദേശി മണികണ്ഠന്‍, കരുമ്പുകോണം സ്വദേശികളായ പ്രമോദ്, ഗിരീഷ്, മഹേഷ് തുടങ്ങിയവരാണ് പിടിയിലായത്. ഇവര്‍ക്ക് അക്രമവുമായി നേരിട്ട് ബന്ധമുണ്ട്. കൊലപാതക സംഘത്തില്‍ ഇവരുണ്ടായിരുന്നുവെന്ന് ബിജെപി നേതൃത്വം ഇന്നലെ തന്നെ പറഞ്ഞിരുന്നു.
പ്രതികളെ ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്യുകയാണ്. കാട്ടാക്കടയ്ക്ക് സമീപത്തുനിന്ന് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ പൊലീസ് കണ്ടെത്തി.
മുന്‍വിധികളില്ലാതെയാണ് അന്വേഷണം. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചു നല്‍കിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പടിയിലായവരെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെന്നും മനോജ് എബ്രഹാം വെളിപ്പെടുത്തി.
രാജ്‌നാഥ് പിണറായിയെ വിളിച്ചു, ശക്തമായ നടപടി വേണമെന്ന് ബിജെപി കേരള ഘടകം, ആറു പേരെ പിടികൂടിയെന്ന് ഡിജിപി
ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം: നാലു പേര്‍ പിടിയില്‍, 13 പേരെ വിവിധ സ്‌റ്റേഷനുകളില്‍ ചോദ്യം ചെയ്യുന്നു
കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക
Keywords: Pinarayi Vijayan, Rajnath Singh
COMMENTS