കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷ് ശ്രീകാര്യം സ്വദേശി മണികണ്ഠന്, കരുമ്പുകോണം സ്വദേശികളായ പ്രമോദ്, ഗിര...
- കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷ്
ശ്രീകാര്യം സ്വദേശി മണികണ്ഠന്, കരുമ്പുകോണം സ്വദേശികളായ പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ നിഷ്ഠുരമായി വട്ടിക്കൊന്ന കേസിലെ നാലു പ്രധാന പ്രതികള്‍ പിടിയില്‍.ശ്രീകാര്യം സ്വദേശി മണികണ്ഠന്, കരുമ്പുകോണം സ്വദേശികളായ പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്.
ഇവര്‍ക്ക് അക്രമവുമായി നേരിട്ട് ബന്ധമുണ്ട്. കൊലപാതക സംഘത്തില്‍ ഇവരുണ്ടായിരുന്നുവെന്ന് ബിജെപി നേതൃത്വം ഇന്നലെ തന്നെ പറഞ്ഞിരുന്നു.
പ്രതികളെ ഐജി: മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്യുകയാണ്. കാട്ടാക്കടയ്ക്ക് സമീപത്തുനിന്ന് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ പൊലീസ് കണ്ടെത്തി.
മുന്‍വിധികളില്ലാതെയാണ് അന്വേഷണം. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചു നല്കിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പടിയിലായവരെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെന്നും മനോജ് എബ്രഹാം വെളിപ്പെടുത്തി.
രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കിംസ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി പരിസരത്ത് ആര്‍എസ്എസ്-ബി ജെപി അനുഭാവികളുടെ വന്‍ സംഘമാണ് തടിച്ചുകൂടിയിട്ടുള്ളത്.
രാജേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് പുരോഗമിക്കുകയാണ്.
COMMENTS