അഭിനന്ദ് ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട്, ചൈനീസ് സൈനികര്‍ സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കകത്തു കടന്ന് രണ...
അഭിനന്ദ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട്, ചൈനീസ് സൈനികര്‍ സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കകത്തു കടന്ന് രണ്ട് സൈനിക ബങ്കറുകള്‍ തകര്‍ത്തു.സിക്കിമിലെ ദോകാ ലാ ജനറല്‍ മേഖലയില്‍ പത്തു ദിവസത്തോളമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി മന്‍സരോവര്‍ യാത്ര നിറുത്തിവയ്ക്കാന്‍ ചൈനീസ് ഭരണകൂടം ഉത്തരവിടുകയും ചെയ്തു. ഇതോടെ തീര്‍ത്ഥാടകരും പലേടത്തും കുടുങ്ങിയിരിക്കുകയാണ്.
ചൈനീസ് പട്ടാളക്കാര്‍ കടന്നുകയറിയപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ മനുഷ്യമതില്‍ തീര്‍ത്താണ് ചൈനീസ് പട്ടാളക്കാരെ പ്രതിരോധിച്ചത്. ഈ സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ ഇരു പക്ഷത്തെയും സൈനികര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
ദോകാ ലാ മേഖലയിലെ ലാല്‍ട്ടണിലാണ് ഇന്ത്യന്‍ ബങ്കറുകള്‍ നശിപ്പിച്ചത്. ജൂണ്‍ 20 ന് ഇരുപക്ഷത്തെയും സൈനിക ഉദ്യോഗസ്ഥര്‍ ഫഌഗ് മീറ്റിംഗ് വിളിച്ചിരുന്നെങ്കിലും സംഘര്‍ഷം അയഞ്ഞിട്ടില്ല.
സിക്കിം-ഭൂട്ടാന്‍-ടിബറ്റ് ട്രൈ ജംഗ്ഷനിലെ ദോകാ ലായില്‍ 2008 നവംബറില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനിക ബങ്കറുകള്‍ തകര്‍ത്തിരുന്നു. അതിനു ശേഷം ഈ മേഖലയില്‍ സംഘര്‍ഷം ആദ്യമാണ്.
Chinese Army crosses Sikkim, destroys two bunkers
Increasing the tension in the border, Chinese soldiers entered the Indian border in Sikkim and destroyed two military bunkers.
The ten-day conflict in Sikkim is in Do La General area continues. The Chinese government ordered to stop MansarovarYatra.
The Indian bunkers were destroyed at Lalton in the Doctoral Area. On June 20, the military officials of both Houses called the Flag Meeting, but the conflict did not got out.
Tags: Chinese Army , Sikkim, bunkers , Do La General area, MansarovarYatra, Flag Meeting, Sikkim, Bhutan, Tibet , Tri-Junction
COMMENTS