Search

എംബാപ്പെയ്ക്കു പിറകേ ഓടിത്തോറ്റ് മെസിയും കൂട്ടരും, അര്‍ജന്റീന വീണ വഴി ഇങ്ങനെ...

കൈലിയന്‍ എംബാപ്പെയുടെ നീക്കത്തിനു മുന്നില്‍ പകച്ച് അര്‍ജന്റീനക്കൂട്ടം

ഷാജി ജേക്കബ്‌

കസാനില്‍ മെസി മാജിക്കൊന്നും കണ്ടില്ല. പകരം കൈലിയന്‍ എംബാപ്പെ എന്ന അദ്ഭുത ബാലന്‍ അവതരിച്ചു. ഈ പത്തൊമ്പതുകാരന്‍ രണ്ടു ഗോളടിച്ചതിനു പിന്നാലെ ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിനും വഴിയൊരുക്കിയപ്പോള്‍ തോല്‍വി എന്ന യാഥാര്‍ഥ്യം മെസിയും അര്‍ജന്റീനയും തിരിച്ചറിഞ്ഞു. ആവേശകരമായ ആദ്യ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ 4-3-നു കീഴടക്കി ഫ്രാന്‍സ് ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി.

മെസിയുടെ അര്‍ജന്റീന പുറത്ത്. ലോകകപ്പ് സ്വപ്‌നം ബാക്കി വച്ച് ലോകം കണ്ട മികച്ച ഫുട്‌ബോള്‍ പ്രതിഭകളില്‍ ഒരാളായ
മെസി മടങ്ങുന്നു. ഇത്തവണയും മെസിക്ക് ലോകകപ്പ് കിട്ടാക്കനിയായി. ക്ഷമിക്കൂ മെസി, നിങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നില്ല.

ലോകകപ്പിന്റെ ദുരന്തതാരമായി മെസ്സി

തുടക്കം മുതലേ ആഞ്ഞടിച്ച ഫ്രഞ്ച് യുവനിരയുടെ ഗതിവേഗത്തിനു മുന്നില്‍ അര്‍ജന്റീന അടിതെറ്റി വീഴുകയായിരുന്നു. ഫ്രഞ്ച് കുതിപ്പിനൊപ്പം നില്‍ക്കാന്‍
മെസിക്കും കൂട്ടര്‍ക്കുമായില്ല. എങ്കിലും അവര്‍ പൊരുതി നിന്നു. കളിയുടെ ഗതിക്കെതിരായി 2-1 ലീഡെടുത്തു. പക്ഷേ, ഒപ്പം പിടിക്കാനാവാതെ വീണു.

ഗ്രൂപ്പ് ഘട്ടത്തില്‍ തട്ടി മുട്ടി മുന്നേറിയതിന്റെ കേട് ഫ്രാന്‍സ് ഇവിടെ തീര്‍ത്തു. ഫ്രാന്‍സിനു വേണ്ടി ഗ്രീസ്മാനും ബെഞ്ചമിന്‍ പവാദും ഓരോ ഗോള്‍ വീതവും എംബാപ്പെ രണ്ടു ഗോളും നേടി. അര്‍ജന്റീനയ്ക്കു വേണ്ടി ഏഞ്ചല്‍ ഡി മരിയ, ഗബ്രിയേല്‍ മെര്‍കാഡോ, സെര്‍ജി അഗ്യൂറോ എന്നിവര്‍ ഗോളുകള്‍ നേടി. കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ലെസ് ബ്ലൂസ് തുടക്കം മുതല്‍ ആഞ്ഞടിച്ചു.

അന്റോയിന്‍ ഗ്രീസ്മാന്റെ ഫ്രീ കിക്ക് അര്‍ജന്റീന ബാര്‍ പിടിച്ചു കുലുക്കിയതിനു പിന്നാലെ 13-ാം  മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ഗ്രീസ്മാന്‍ തന്നെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. അര്‍ജന്റീന ബോക്‌സിലേക്കു പന്തുമായി കുതിച്ചെത്തിയ എംബാപ്പൈയെ മാര്‍ക്കസ് റോഹോ ഫൗള്‍ ചെയ്തു
വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ഗ്രീസ്മാന്‍ അനായാസം ലക്ഷ്യം കണ്ടു. ആറു മിനിറ്റിനു ശേഷം എംബാപ്പെയുടെ കുതിപ്പു തടയാന്‍ വീണ്ടും ഫൗള്‍.

ഇക്കുറി പോഗ്ബയുടെ ഫ്രീ കിക്കില്‍ നിന്നു കിട്ടിയ പന്തുമായി കുതിച്ചു കയറിയ എംബാപ്പെയെ ബോക്‌സിനു തൊട്ടു പുറത്തു വച്ച് നിക്കൊളാസ്താ ഗ്ലിയാഫിക്കോ കാലു വച്ചു വീഴ്ത്തി. ഭാഗ്യത്തിന് താഗ്ലിയാഫിക്കോ മഞ്ഞക്കാര്‍ഡ് കണ്ടു രക്ഷപ്പെട്ടു. വേഗമേറിയ ഫ്രഞ്ച് നീക്കങ്ങള്‍, പ്രത്യേകിച്ച്എം ബാപ്പെയെ തടയാനാവാതെ വേഗം കുറഞ്ഞ അര്‍ജന്റീന പ്രതിരോധനിര
വലഞ്ഞു.

നമുക്കു പോകാം... മെസ്സിയും കോച്ച് സാംപൗളിയും

തുടര്‍ന്നങ്ങോട്ട് ഫ്രഞ്ച് മുന്നേറ്റമാണു കണ്ടത്. ഫ്രാന്‍സിന്റെ അതിവേഗ നീക്കങ്ങള്‍ക്കു തടയിടാന്‍ അര്‍ജന്റീന പ്രതിരോധനിരയും മധ്യനിരയും ഏറെ പണിപ്പെട്ടു. എപ്പോള്‍ വേണമെങ്കിലും ഫ്രാന്‍സ് ലീഡുയര്‍ത്താമെന്ന നില. പക്ഷേ,
41-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി 30 വാര അകലെ നിന്നുള്ള ഇടിമിന്നല്‍ ഷോട്ടിലൂടെ ഫ്രഞ്ച് വല കുലുക്കി ഡി മരിയ അര്‍ജന്റീനയ്ക്കു സമനില നല്‍കി. കളിയുടെ ഗതി മാറ്റിയ ഗോള്‍. കൃത്യം 30.2 വാര അകലെ നിന്നുള്ള ഡി മരിയയുടെ ഷോട്ട് ഈ ലോകകപ്പില്‍ ഏറ്റവും അകലെ നിന്നു നേടുന്ന ഗോളായി. 1-1 സമനിലയുമായി ഇരു ടീമുകളും ഇടവേളയ്ക്കു പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സിനെ ഞെട്ടിച്ചു കൊണ്ട് അര്‍ജന്റീന 2-1 ലീഡെടുത്തു. വലതു വശത്തു നിന്നുള്ള മെസിയുടെ ഷോട്ട്മെ ര്‍കാഡോയുടെ കാലില്‍ തട്ടി ദിശ മാറി ഫ്രഞ്ച് വലയില്‍. അര്‍ജന്റീന ആരാധകരും കോച്ച് ഹോര്‍ഗെ സാമ്പൗളിയും തുള്ളിച്ചാടിയ നിമിഷം. പക്ഷേ, അര്‍ജന്റീനയുടെ ആഹ്ലാദം നിരാശയായി മാറാന്‍ ഏറെ സമയം വേണ്ടി വന്നില്ല. 10 മിനിറ്റിനുള്ളില്‍ അര്‍ജന്റീനയുടെ വല മൂന്നു തവണ ചലിപ്പിച്ച് ഫ്രഞ്ച്കു ട്ടികള്‍ മെസിയേയും കൂട്ടരെയും ഞെട്ടിച്ചു.

57-ാം മിനിറ്റില്‍ ബെഞ്ചമിന്‍ പവാദ് കളിയുടെ ഗതി വീണ്ടും തിരിച്ചു വിട്ട ഗോളിലൂടെ ഫ്രാന്‍സിനു സമനില നല്‍കി. ഏഞ്ചല്‍ ഡി മരിയയുടെ ഗോളിനോടു കിട പിടിക്കുന്ന തകര്‍പ്പന്‍ ഷോട്ട്. 2-2 സമനില. ഈ ഗോളിന്റെ ഞെട്ടലില്‍ നിന്നു മുക്തി നേടുന്നതിനു മുമ്പു തന്നെ ഏഴുമിനിറ്റിനു ശേഷം എംബാപ്പെ വീണ്ടും അര്‍ജന്റീനയെ ഓടിത്തോല്‍പ്പിച്ചു.

ലൂക്കാസ് ഹെര്‍ണാണ്ടസ് നീട്ടിക്കൊടുത്ത പന്തുമായി കുതിച്ചു ക.യറിയ എംബാപ്പെ 64-മിനിറ്റില്‍ അര്‍ജന്റീന വലയില്‍ മൂന്നാം ഗോള്‍ അടിച്ചു കയറ്റി. രണ്ടു തവണ തന്നെ ചവിട്ടി വീഴ്ത്തിയവരെ ഇക്കുറി ഈ പത്തൊമ്പതുകാരന്‍
സമര്‍ഥമായി കടത്തിവെട്ടി. തീര്‍ന്നില്ല, നാലു മിനിറ്റിനു ശേഷം എംബാപ്പെ ഫ്രാന്‍സിന്റെ വിജയം ഉറപ്പാക്കിയ നാലാം ഗോളും നേടി. ഇക്കുറി ഒലിവിയര്‍ ജിറൂദ് നല്‍കിയ പന്താണ് ഫ്രാന്‍സിന്റെ അദ്ഭുത ബാലന്‍ വലയിലാക്കിയത്.
ബ്രസീലിയന്‍ ഇതിഹാസം പെലെയ്ക്കു ശേഷം ലോകകപ്പില്‍ ഒരു മത്സരത്തില്‍ രണ്ടു ഗോളടിക്കുന്ന രണ്ടാമത്തെ കൗമാര താരമായി എംബാപ്പെ. പെലെ 17-ാം വയസിലാണ് ഈ നേട്ടം കൈവരിച്ചത്.

ഇഞ്ചുറി സമയത്ത് സെര്‍ജി അഗ്യൂറോ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും സമയം വൈകിയിരുന്നു. 65-ാം മിനിറ്റില്‍ പെരസിനു പകരം ഇറങ്ങിയതായിരുന്നു അഗ്യൂറോ. ചാമ്പ്യന്മാരായ ജര്‍മനിക്കു പിന്നാലെ റണ്ണേഴ്‌സ് അപ്പ്
അര്‍ജന്റീനയും മടങ്ങുന്നു.

ഒരു പിടി ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് മെസിയും കൂട്ടരും നിരാശയോടെ മടങ്ങുന്നത്. മെസിയുടെ അന്താരാഷ്ട്ര കരിയറിനു തിരശീല വീഴുമോ എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. കോച്ച് ഹോര്‍ഗെ സാമ്പൗളിയുടെ തൊപ്പി തെറിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. നിര്‍ണായക മത്സരത്തില്‍
ഹിഗ്വെയ്‌നെയും അഗ്യൂറോയേയും ബഞ്ചിലിരുത്തിയതിനും സാമ്പൗളി സമാധാനം പറയേണ്ടി വരും. സര്‍വോപരി അര്‍ജന്റീന താരങ്ങളില്‍ ഏറ്റവും മികച്ച ഫോമിലായിരുന്ന സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയെ ടീമിലെടുക്കാതിരുന്ന തീരുമാനമോര്‍ത്ത് സാമ്പൗളി ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാവും.

Keywords: Russia, Kylian Mbappe scored, France , World Cup, Argentina, Lionel Messi, Uruguay,   Cristiano Ronaldo, Portugal, Sochi, Kazan Arena, false nine, disappointmentvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “എംബാപ്പെയ്ക്കു പിറകേ ഓടിത്തോറ്റ് മെസിയും കൂട്ടരും, അര്‍ജന്റീന വീണ വഴി ഇങ്ങനെ...