വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് താൽപ്പര്യം പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസ്. വ്യാഴാഴ്ച പ്രസിഡന്റ...
വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് താൽപ്പര്യം പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസ്. വ്യാഴാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ജിൻപിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അമേരിക്കൻ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് അവകാശപ്പെടുമ്പോഴും ചർച്ചയ്ക്ക് ശേഷം ബീജിംഗിലെ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടുകളിൽ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് യാതൊരു പരാമർശവുമുണ്ടായിട്ടില്ല. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ വിഷയത്തിൽ പുലർത്തുന്ന മൗനം റിപ്പോർട്ടുകളിലെ വൈരുദ്ധ്യം വർദ്ധിപ്പിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
Key Words : White House, China, Oil, US

COMMENTS