The Congress leadership has decided on V.D. Satheesan as the next Chief Minister of Kerala
ന്യൂഡല്‍ഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശനെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. കേരള കാര്യങ്ങളുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു.
സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച തീരുമാനം രമേശ് ചെന്നിത്തലയേയും കെ സി വേണുഗോപാലിനെയും അറിയിച്ചു.
തിങ്കളാഴ്ച സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടക്കും.
സത്യപ്രതിജ്ഞയ്ക്കു പൊതു ഭരണ വകുപ്പ് നടപടികള്‍ ആരംഭിച്ചു.
പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതോടെ കേരളത്തിലെമ്പാടും ആഘോഷം നടക്കുകയാണ്. നിലപാടുകളുടെ രാജകുമാരാ എന്നു വിളിച്ചാണ് അനുയായികള്‍ സതീശനെ വാഴുത്തുന്നത്. ഹൈക്കമാന്‍ഡിനും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഹൈക്കമാന്‍ഡിനും അനുകൂലമായി മുദ്രാവാക്യങ്ങള്‍ ഉയരുന്നുണ്ട്.
പത്തു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് വിഡി സതീശന്‍ ഇപ്പോഴുള്ളത്.
Summary: The Congress leadership has decided on V.D. Satheesan as the next Chief Minister of Kerala. The decision to appoint Satheesan as Chief Minister has been communicated to Ramesh Chennithala and K.C. Venugopal. It is understood that an official announcement will be made shortly.


COMMENTS