ദീപക് നമ്പ്യാര്‍ ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടു...
ദീപക് നമ്പ്യാര്‍
ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാ രാഷ്ട്രീയ മോഹികള്‍ക്കും വലിയ പാഠമാണ് സതീശന്റെ ഈ ഉയര്‍ച്ച നല്‍കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങളും കണക്കുകളും തെറ്റിച്ച് വിജയിച്ചത് സതീശന്‍ നേടിയ പൊതുജനവിശ്വാസത്തിന്റെ തെളിവാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഎസ് അച്യുതാന്ദനെ കറിവേപ്പിലെ പോലെ എടുത്തു കളയാന്‍ സിപിഎമ്മിലെ പ്രബല വിഭാഗം ശ്രമിച്ചിട്ടും ജനപിന്തുണ കൊണ്ടു മാത്രം അദ്ദേഹം തിരിച്ചുവന്നതിനു സമാനമാണ് സതീശന്റെ ഈ സ്ഥാനലബ്ധി. അണികള്‍ക്കിടയിലും പൗരന്മാര്‍ക്കിടയിലുമുള്ള സ്വാഭാവികമായ സ്വീകാര്യതയിലൂടെയും നേടിയെടുത്ത രാഷ്ട്രീയ മൂലധനമാണ് സതീശന്റെ വിജയത്തിന് ആധാരം.
അഞ്ച് വര്‍ഷത്തോളം സതീശന്‍ താഴെത്തട്ടില്‍ നിക്ഷേപം നടത്തി. ഒടുവില്‍, കേരളത്തിന്റെ സ്പന്ദനം യഥാര്‍ത്ഥത്തില്‍ അറിയുന്നവര്‍ അറിയിച്ച ജനവികാരം ഹൈക്കമാന്‍ഡിന് പോലും അംഗീകരിക്കേണ്ടി വന്നു. അതുകൊണ്ടാണ് ഇത് വെറുമൊരു സതീശന്റെ വിജയം മാത്രമല്ലെന്ന് പറയുന്നത്. ഇത് കെ.സി. വേണുഗോപാലിന്റെ പരാജയം കൂടിയാണ്. അതിലുപരി, രാഹുല്‍ ഗാന്ധി നേരിട്ട വലിയൊരു തിരിച്ചടിയുമാണ്.
വേണുഗോപാല്‍ ഒരു സാധാരണ മത്സരാര്‍ത്ഥിയായിരുന്നില്ല. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇന്നത്തെ കോണ്‍ഗ്രസിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയും അദ്ദേഹമായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 63 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 47 പേരും അദ്ദേഹത്തെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇത്രയധികം സ്വാധീനമുണ്ടായിട്ടും, രാഹുലിന്റെ പിന്തുണ ഉണ്ടായിട്ടും അദ്ദേഹത്തിന് ഫിനിഷിംഗ് ലൈന്‍ കടക്കാനായില്ല. സതീശന്‍ അത് സാധിച്ചെടുത്തു.
മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയായതും ദിഗ്വിജയ് സിംഗിന്റെ പങ്കും ഇതുപോലെ കാണേണ്ടതാണ്. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുന്നിലെത്തിയപ്പോള്‍ അഹമ്മദ് പട്ടേലിന്റെ സ്വാധീനം നിര്‍ണ്ണായകമായിരുന്നു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ രണ്ടര വര്‍ഷത്തെ അധികാര വിഭജന കരാറിന് വഴങ്ങാന്‍ വിസമ്മതിച്ചു. കര്‍ണാടകയില്‍ നേതൃമാറ്റത്തിനായുള്ള സമ്മര്‍ദ്ദങ്ങളെ സിദ്ധരാമയ്യ ഇപ്പോഴും പ്രതിരോധിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ കേരളം വേറിട്ടുനില്‍ക്കുന്നു. ഇവിടെ ഡല്‍ഹിയെ വെല്ലുവിളിച്ചത് ഒരു പ്രാദേശിക കരുത്തനല്ല, മറിച്ച് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാലിന് - പാര്‍ട്ടിയിലെ തന്നെ ഏറ്റവും ശക്തനെന്ന് കരുതപ്പെടുന്ന ഒരാള്‍ക്ക് - താന്‍ ആഗ്രഹിച്ച പദവി നേടിയെടുക്കാന്‍ സാധിച്ചില്ല എന്നതാണ് പ്രധാനം.
യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം - 140 അംഗ നിയമസഭയില്‍ 102 സീറ്റുകള്‍ നേടുകയും അതില്‍ കോണ്‍ഗ്രസ് മാത്രം 63 സീറ്റുകള്‍ നേടുകയും ചെയ്ത ശേഷം - പാര്‍ട്ടി എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് പകരം നേതൃത്വത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പത്ത് ദിവസത്തോളം പാര്‍ട്ടി ഉഴറി. ഏകീകരണത്തിന്റെ നിമിഷമാകേണ്ടിയിരുന്നത് അനിശ്ചിതത്വത്തിന്റെ പ്രദര്‍ശനമായി മാറി.
ഈ താമസം രണ്ട് പ്രധാന അവകാശികള്‍ തമ്മിലുള്ള വ്യത്യാസം വര്‍ദ്ധിപ്പിച്ചു. രമേശ് ചെന്നിത്തല തുടക്കത്തില്‍ തന്നെ മത്സരത്തില്‍ തോറ്റിരുന്നുവെന്ന കാര്യവും മറക്കുന്നില്ല. വേണുഗോപാലിന് സംഘടനാ സ്വാധീനവും ഡല്‍ഹിയിലെ ബന്ധങ്ങളും എം.എല്‍.എമാരുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ സതീശന് ജനവിധിയിലുള്ള രാഷ്ട്രീയ അവകാശമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അഞ്ച് വര്‍ഷം പിണറായി വിജയന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചും എല്‍.ഡി.എഫ് വിരുദ്ധ ആഖ്യാനങ്ങള്‍ മൂര്‍ച്ച കൂട്ടിയും കേരളത്തിലെ കോണ്‍ഗ്രസിന്റെ പോരാട്ട മുഖമായി അദ്ദേഹം മാറിയിരുന്നു. യു.ഡി.എഫിന്റെ വിജയം സതീശന്റെ രാഷ്ട്രീയ അധ്വാനത്തില്‍ നിന്ന് വേര്‍പെടുത്താനാവില്ലെന്ന് സഖ്യകക്ഷികളും പ്രവര്‍ത്തകരും കരുതി.
ഡല്‍ഹി മടിക്കുന്തോറും ആ വികാരം ശക്തമായി. യു.ഡി.എഫിന്റെ പ്രധാന സഖ്യകക്ഷിയായ ഐ.യു.എം.എല്‍ സതീശനെ പിന്തുണയ്ക്കുന്നതാണ് കണ്ടത്. പ്രവര്‍ത്തകര്‍ അദ്ദേഹത്തിനായി അണിനിരന്നു. എം.എല്‍.എമാര്‍ക്ക് മണ്ഡലങ്ങളില്‍ നിന്ന് പ്രതിഷേധം നേരിടേണ്ടി വന്നു. വേണുഗോപാലിനെ അടിച്ചേല്‍പ്പിക്കരുതെന്ന് രാഹുലിനും പ്രിയങ്ക ഗാന്ധിക്കും മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള പോസ്റ്ററുകള്‍ വയനാട്ടിലും കോഴിക്കോട്ടും പ്രത്യക്ഷപ്പെട്ടു. അതോടെ ഇതൊരു ആഭ്യന്തര പ്രശ്‌നമല്ലാതായി മാറി. കേരളം പറയുന്നത് കേള്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയ്യാറാണോ എന്നതിന്റെ പരസ്യമായ പരീക്ഷണമായി അത് മാറി.
സതീശനെ തിരഞ്ഞെടുക്കുന്നതിലൂടെ കോണ്‍ഗ്രസ് ഒരു അടിസ്ഥാന സത്യം അംഗീകരിച്ചു: തിരഞ്ഞെടുപ്പ് പ്രചാരണത്തെ അവഗണിച്ചുകൊണ്ട് ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാവില്ല. എം.എല്‍.എമാരും ഡല്‍ഹിയിലെ സമവാക്യങ്ങളും പ്രധാനമാണ്, പക്ഷേ ജനവിധിയുടെ രാഷ്ട്രീയ അര്‍ത്ഥത്തിനാണ് കൂടുതല്‍ പ്രസക്തി. കേരളത്തില്‍ ആ അര്‍ത്ഥം വിരല്‍ ചൂണ്ടിയത് സതീശന് നേരെയായിരുന്നു.
കേരളത്തിലെ തീരുമാനം ഗാന്ധി കുടുംബത്തിനുള്ളിലെ ആഭ്യന്തര സന്തുലിതാവസ്ഥയിലും മാറ്റം വരുത്തിയതായി കരുതുന്നവരുണ്ട്. രാഹുല്‍ ഗാന്ധി വേണുഗോപാലിനെ പിന്തുണച്ചപ്പോള്‍, പ്രിയങ്കാ ഗാന്ധി സതീശനെ അനുകൂലിച്ചു. മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയോടായിരുന്നു സോണിയാ ഗാന്ധിക്ക് അനുഭാവമുണ്ടായിരുന്നത്. ഈ ത്രികോണ അധികാരപ്പോരാട്ടത്തില്‍ പ്രിയങ്കയുടെ നിലപാടാണ് വിജയിച്ചത്.
ഇത് സതീശനെ പിന്തുണച്ചു എന്നതുകൊണ്ട് മാത്രമല്ല പ്രധാനം, മറിച്ച് കേരളം ഇപ്പോള്‍ പ്രിയങ്കയുടെ സ്വന്തം രാഷ്ട്രീയ തട്ടകമായി മാറിയിരിക്കുന്നു എന്നതുകൊണ്ടാണ്. രാഹുല്‍ ഒഴിഞ്ഞ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 2024-ല്‍ തിരഞ്ഞെടുക്കപ്പെട്ടത് പ്രിയങ്കയാണ്. അതിനാല്‍, പരമ്പരാഗത ഗാന്ധി കുടുംബ കോട്ടകള്‍ക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്ര വ്യക്തിപരമായ രാഷ്ട്രീയ താത്പര്യം പ്രിയങ്കയ്ക്ക് ഇപ്പോള്‍ കേരളത്തിലുണ്ട്.
വയനാട്ടിലെ വിജയം പ്രിയങ്കയ്ക്ക് പാര്‍ലമെന്ററി അംഗീകാരം നല്‍കി. കേരളത്തിലെ തീരുമാനത്തിലുള്ള അവരുടെ പങ്ക് അവര്‍ക്ക് ആഭ്യന്തരമായി വലിയൊരു വിജയം നല്‍കുന്നു. സംസ്ഥാനത്തെ ജനവികാരം രാഹുലിനേക്കാള്‍ നന്നായി പ്രിയങ്ക മനസ്സിലാക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതാന്‍ തുടങ്ങിയാല്‍, പാര്‍ട്ടിയില്‍ അവര്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്തപ്പെടും.
കെ.സി. വേണുഗോപാലിന്റെ കാര്യത്തിലാണ് ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. അദ്ദേഹം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തുടരുമോ, അതോ കേരളത്തിലെ പരാജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ വീഴ്ചയായി കണക്കാക്കപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും സതീശനെ അഭിനന്ദിക്കുന്നുവെന്നും വേണുഗോപാല്‍ പരസ്യമായി പറഞ്ഞു.
എന്നാല്‍, രാഷ്ട്രീയമായി ഇത് കനത്ത തിരിച്ചടിയാണ്. അദ്ദേഹത്തിന് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പദം മാത്രമല്ല നഷ്ടമായത്, മറിച്ച് രാഹുല്‍ ഗാന്ധിയുടെ പിന്തുണയും എം.എല്‍.എമാരുടെ ഭൂരിപക്ഷവും ഉണ്ടായിട്ടും അത് നേടാനായില്ല എന്നതാണ് വലിയ പരാജയം. കോണ്‍ഗ്രസ് വൃത്തങ്ങളില്‍ മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്: വേണുഗോപാല്‍ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ശ്രമിക്കുമോ എന്നതാണ് ആ ചോദ്യം?
കേരളത്തിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം അത് കൂടുതല്‍ പ്രയാസകരമായി തോന്നും. ഖാര്‍ഗെ ഇപ്പോഴും പ്രസിഡന്റായി തുടരുന്നു, അവിടെ ഒരു ഒഴിവില്ല. രാഹുലിന്റെ പിന്തുണയുണ്ടെങ്കില്‍ ഡല്‍ഹിയില്‍ വേണുഗോപാലിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ടെന്നു തന്നെ കരുതാം.
ഇതേസമയം, വേണുഗോപാല്‍ സംഘടനാ ചുമതലയില്‍ തുടരുന്നത് അജയ് മാക്കന്‍, അശോക് ഗെഹ്ലോട്ട്, മുകുള്‍ വാസ്‌നിക് എന്നിവരുടെ പ്രതീക്ഷകളെ ബാധിക്കും. വേണുഗോപാല്‍ തിരുവനന്തപുരത്തേക്ക് മാറിയിരുന്നെങ്കില്‍ ആ വലിയ പദവി മറ്റാര്‍ക്കെങ്കിലും ലഭിക്കുമായിരുന്നു. സതീശന്റെ വിജയം ആ ചോദ്യത്തെ അനിശ്ചിതത്വത്തിലാക്കി.
കേരളത്തിലെ ഫലം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രഹസ്യമായി സന്തോഷിപ്പിക്കുന്നുണ്ടാകാം. ഔദ്യോഗികമായി, നിരീക്ഷകരുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഖാര്‍ഗെയും രാഹുലും ചേര്‍ന്നാണ് തീരുമാനമെടുത്തത്. എന്നാല്‍, രാഹുലുമായുള്ള അടുപ്പം ഉപയോഗിച്ച് വേണുഗോപാല്‍ പലപ്പോഴും ഖാര്‍ഗെയുടെ അധികാരം പോലും മറികടന്ന് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം പാര്‍ട്ടിയിലുണ്ട്. ആ ആരോപണം ശരിയായാലും ഇല്ലെങ്കിലും, സതീശന്റെ ഉയര്‍ച്ച പാര്‍ട്ടിക്കുള്ളിലെ അധികാര പുനര്‍നിര്‍ണ്ണയമായിട്ടാണ് പലരും കാണുന്നത്.
കേരളത്തില്‍ ഖാര്‍ഗെ തോറ്റില്ല, തോറ്റത് രാഹുലാണ്. പ്രിയങ്ക നേട്ടമുണ്ടാക്കി, വേണുഗോപാല്‍ തഴയപ്പെട്ടു. സതീശന്‍ മുഖ്യമന്ത്രിയുമായി. കേരളത്തിന്റെ വിജയഗാഥയ്ക്ക് പിന്നിലുള്ള ആഭ്യന്തര കോണ്‍ഗ്രസ് കഥ ഇതാണ്.
സതീശന്റെ മുഖ്യമന്ത്രി പദം കേരളത്തിന് പുറത്തും ഒരു രാഷ്ട്രീയ മാതൃകയായി മാറും. സതീശന്‍ മോഡല്‍ പറയുന്നത് ഇതാണ്: ജനങ്ങളുടെ പിന്തുണയും, സഖ്യകക്ഷികളുടെ വിശ്വാസവും, അടിത്തട്ടിലുള്ള സ്വാധീനവുമുണ്ടെങ്കില്‍ ഹൈക്കമാന്‍ഡിന്റെ താല്‍പ്പര്യങ്ങളെപ്പോലും മറികടക്കാം. നിരന്തരമായ സമ്മര്‍ദ്ദത്തിലൂടെ ഡല്‍ഹിയിലെ തീരുമാനങ്ങളെ മാറ്റാന്‍ പ്രാദേശിക നേതാക്കള്‍ക്കും സഖ്യകക്ഷികള്‍ക്കും കഴിയുമെന്ന് ഇത് തെളിയിക്കുന്നു. ഭാവിയിലെ കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതുപോലെ പൂര്‍ണ്ണമായും ഹൈക്കമാന്‍ഡ് നിയന്ത്രണത്തിലായിരിക്കില്ല എന്ന സൂചനയും ഇത് നല്‍കുന്നു.
ഇത് പാര്‍ട്ടിയെ കൂടുതല്‍ ജനാധിപത്യപരമാക്കിയേക്കാം, അല്ലെങ്കില്‍ കൂടുതല്‍ അനിയന്ത്രിതമാക്കിയേക്കാം. രാഷ്ട്രീയത്തില്‍, ഡല്‍ഹിയിലെ ഇടനാഴികളിലെ കണക്കുകളേക്കാള്‍ ചരിത്രത്തെ രൂപപ്പെടുത്തുന്നത് ജനങ്ങളുടെ അംഗീകാരമാണ്. ജനങ്ങളിലേക്ക് ഇറങ്ങുക. അവരിലൊരാളായ നേതാവിനെ ജനവിധി തേടിയെത്തും.
Summary: After days of intense uncertainty, the Congress party has chosen V.D. Satheesan as the next Chief Minister of Kerala. Satheesan’s rise offers a significant lesson to all political aspirants. His victory, achieved by overturning the interests and calculations of the party leadership, is a testament to the public trust he has earned. This achievement is reminiscent of how V.S. Achuthanandan staged a comeback through sheer popular support, even when a powerful faction within the CPM tried to discard him like curry leaves years ago. The foundation of Satheesan's victory lies in the political capital he built through natural acceptance among both party workers and citizens.
For five years, Satheesan invested at the grassroots level. Ultimately, the High Command had to acknowledge the public sentiment conveyed by those who truly understand Kerala's pulse. This is why it is said that this isn’t just Satheesan’s victory; it is also a defeat for K.C. Venugopal. More importantly, it is a major setback for Rahul Gandhi.
Venugopal was no ordinary contender. As the AICC General Secretary in charge of the organization, he is considered one of the most powerful figures in today’s Congress. In Kerala, he was also Rahul Gandhi’s preferred candidate. Reports suggested that 47 out of the 63 newly elected Congress MLAs supported him. Yet, despite such influence and Rahul’s backing, he couldn’t cross the finish line. Satheesan made it happen.
One must view this alongside Kamal Nath becoming CM in Madhya Pradesh with Digvijaya Singh’s role, or Ahmed Patel’s crucial influence when Ashok Gehlot took the lead in Rajasthan. In Chhattisgarh, Bhupesh Baghel refused to bow to a two-and-a-half-year power-sharing deal, and in Karnataka, Siddaramaiah continues to resist pressure for a leadership change.
In this context, Kerala stands out. Here, the challenge to Delhi didn't come from a regional satrap; rather, the significance lies in the fact that Venugopal—Rahul Gandhi’s confidant and arguably the most powerful man in the party—could not secure the position he desired.






COMMENTS