ആലപ്പുഴ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന്റെ യഥാർത്ഥ രാജശിൽപി കെ.സി. വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശൻ. ബുദ്ധിശക്ത...
ആളും അർത്ഥവും നയരൂപീകരണവും കൊണ്ട് യുഡിഎഫിനെ വൻ വൻ വിജയത്തിലേക്ക് നയിച്ചത് കെ.സി. വേണുഗോപാലാണ്. അദ്ദേഹത്തോടൊപ്പം വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഒരേമനസ്സോടെ ഒത്തൊരുമിച്ച് പ്രവർത്തിച്ചതാണ് മുന്നണിക്ക് വലിയ വിജയം സമ്മാനിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വി.ഡി. സതീശന് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ നല്ലൊരു ഭരണം കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഏറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവായ രമേശ് ചെന്നിത്തല ഈ തിരഞ്ഞെടുപ്പിൽ ഒരു 'ഭാഗ്യദോഷി'യാണെന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചു. എങ്കിലും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാൻ ചെന്നിത്തലയ്ക്കുള്ള കഴിവിനെ അദ്ദേഹം പ്രശംസിച്ചു. എൽഡിഎഫ് ഭരണം തുടരണമെന്ന് താൻ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നതായും എന്നാൽ 102 സീറ്റുകൾ നേടി യുഡിഎഫ് അപ്രതീക്ഷിതവും വമ്പിച്ചതുമായ വിജയമാണ് കൈവരിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Key Words : K.C. Venugopal, Vellappally Natesan

COMMENTS