കൊച്ചി : എറണാകുളം ജില്ലയിൽ നിന്നുള്ള എംഎൽഎ കേരളത്തിന്റെ മുഖ്യമന്ത്രിയായതിൽ അഭിമാനവും അഹങ്കാരവുമുണ്ടെന്ന് ഹൈബി ഈഡന് എംപി. കഴിഞ്ഞ ദിവസങ്ങളിലെല...
കൊച്ചി : എറണാകുളം ജില്ലയിൽ നിന്നുള്ള എംഎൽഎ കേരളത്തിന്റെ മുഖ്യമന്ത്രിയായതിൽ അഭിമാനവും അഹങ്കാരവുമുണ്ടെന്ന് ഹൈബി ഈഡന് എംപി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊതുസമൂഹം തങ്ങളോട് ആജ്ഞാപിക്കുന്ന രീതിയിലാണ് വി.ഡി. സതീശന്റെ പേര് നിർദേശിച്ചു കൊണ്ടിരുന്നത്.
ആ ജനവികാരം പരിപൂർണമായി രാഹുൽ ഗാന്ധി അടക്കമുള്ളവർ മനസിലാക്കിയെന്നും ഹൈബി ഈഡൻ പ്രതികരിച്ചു. എറണാകുളം ജില്ലയിൽ നിന്നും പ്രത്യേകിച്ച് എന്റെ പാർലമെന്റ് നിയോജക മണ്ഡലത്തിലെ എംഎൽഎയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. അതില് ഞങ്ങൾക്ക് എല്ലാവർക്കും അഭിമാനവും ലേശം അഹങ്കാരവുമൊക്കെയുണ്ട്.
ഇത് കേരളത്തിലെ പൊതുസമൂഹം ഒരുപോലെ ആഗ്രഹിച്ച, കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊതുസമൂഹം ഞങ്ങളോട് അഭ്യർഥിച്ച കാര്യമാണ്. അദ്ദേഹം അഞ്ചു വർഷം മുമ്പ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്താണ് ആദ്യമായി പ്രതിപക്ഷ നേതാവായി കടന്നു വന്നത്. ഇന്ന് തിരുവനന്തപുരത്ത് പാർലമെന്ററി പാർട്ടി മീറ്റിംഗ് ഉള്ളതു കൊണ്ട് അദ്ദേഹത്തിന് അങ്ങോട്ട് പോവേണ്ടി വന്നു. ഞങ്ങൾ അവിടെയില്ലെങ്കിലും സന്തോഷത്തിൽ പങ്കുചേരുകയാണെന്നും ഹൈബി ഈഡന് പറഞ്ഞു.
Key Words : Hibi Eden, MLA, Ernakulam, Kerala CM, VD Satheesan

COMMENTS