തിരുവനന്തപുരം : മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. കെസിയും വിഡിയും കോണ്‍ഗ്...
തിരുവനന്തപുരം : മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. കെസിയും വിഡിയും കോണ്‍ഗ്രസിന്റെ രണ്ട് തൂണുകളാണ്. ഹൈക്കമാൻഡിന്റെ തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുടെ ഏത് തീരുമാനത്തിന്റെയും പിന്നില്‍ ശക്തനായ വക്താവായി താൻ ഉണ്ടാകും. മറ്റൊരു കാര്യത്തിനും ഇനി പ്രസക്തിയില്ല.
രമേശ് ചെന്നിത്തല നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് തനിക്ക് അറിവില്ല. ചെന്നിത്തല മാറിനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words : Congress, UDF, K. Sudhakaran, V.D. Satheesan, Kerala CM

COMMENTS