Cabinet Formation Discussions Intense: Venugopal Secures Seats for Loyalists; Ramesh Chennithala Leaves Without Meeting Anyone
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : വി.ഡി. സതീശന്‍ കേരള മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചതിനു പിന്നാലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി. മുഖ്യമന്ത്രി സ്ഥാന മത്സരത്തില്‍ പരാജയപ്പെട്ട കെ സി വേണുഗോപാല്‍ തന്റെ അനുയായികള്‍ക്കു മന്ത്രിപദം ഉറപ്പാക്കാനുള്ള തിരക്കിലാണെന്നാണ് പുറത്തുവരുന്ന വിവരം.
ഇതേസമയം, രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണാതെ വഴുതക്കാട്ടെ വീട്ടില്‍ നിന്നു പുറത്തേയ്ക്കു പോയി. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ അംഗമാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. രമേശിന് ആഭ്യന്തര വകുപ്പ് നല്കി അനുയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും രമേശ് ആഭ്യന്തര മന്ത്രിയായിരുന്നു.
തിങ്കളാഴ്ചയാണ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അന്നേ ദിവസം തന്നെ മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 21 അംഗങ്ങളുള്ള മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിനാണ് ലഭിക്കുക.
സാധ്യതാ പട്ടികയിലുള്ളവര്‍:
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍ എന്നിവര്‍ക്കു മന്ത്രിസ്ഥാനം ഉറപ്പാണ്.
പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, എം. ലിജു, വി.ടി. ബല്‍റാം, എ.പി. അനില്‍കുമാര്‍, ടി. സിദ്ദിഖ്, കെ. ജയന്ത്, എന്‍. ശക്തന്‍ എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേയ്ക്കു കേള്‍ക്കുന്നത്. ഇവരില്‍ ഒരാള്‍ സ്പീക്കറാകാനും സാധ്യതയുണ്ട്.
മുസ്ലിം ലീഗ്:
പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി, പാറയ്ക്കല്‍ അബ്ദുല്ല, വി.ഇ. അബ്ദുല്‍ ഗഫൂര്‍, എ.കെ.എം. അഷ്‌റഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. ലീഗ് അഞ്ചു മന്ത്രി സ്ഥാനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മറ്റ് ഘടകകക്ഷികള്‍:
കേരള കോണ്‍ഗ്രസ്: രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു മന്ത്രിസ്ഥാനവും (മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അപു ജോണ്‍ ജോസഫ് എന്നിവരില്‍ ഒരാള്‍) ഡെപ്യൂട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ചീഫ് വിപ്പ് പദവിയുമാണ് ലഭിക്കാന്‍ സാധ്യത.
ആര്‍.എസ്.പി: ഷിബു ബേബി ജോണ്‍.
കേരള കോണ്‍ഗ്രസ് (ജേക്കബ്): അനൂപ് ജേക്കബ്.
സിഎംപി : സി.പി. ജോണ്‍ എന്നിവര്‍ക്കും മന്ത്രിസ്ഥാനം ഉറപ്പാണ്.
പാലായില്‍ നിന്നുള്ള മാണി സി കാപ്പനും മന്ത്രിപദവിക്കായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
Summary: Following V.D. Satheesan’s confirmation as the Chief Minister of Kerala, discussions regarding cabinet formation have intensified. Reports suggest that K.C. Venugopal, who lost the race for the Chief Minister’s post, is currently busy ensuring ministerial berths for his loyalists.
Meanwhile, Ramesh Chennithala left his residence in Vazhuthacaud without speaking to the media. Uncertainty remains regarding whether Chennithala will join the cabinet. The Congress leadership is reportedly trying to appease him by offering the Home Ministry, a portfolio he previously held in the Oommen Chandy cabinet.
V.D. Satheesan is scheduled to take the oath of office as Chief Minister this coming Monday. It is not yet clear if the entire cabinet will be sworn in on the same day. In the 21-member cabinet, the Congress party will hold 11 ministerial positions (including the CM) and the Speaker's post.


COMMENTS