After 18 years of waiting, Virat Kohli and his team won the IPL title. RCB defeated Punjab Kings by six runs
ഐപിഎല്ലിന്റെ 18-ാം പതിപ്പില്‍ പതിനെട്ടാം നമ്പര്‍ ജഴ്‌സി ധരിച്ചെത്തിയ വിരാട് കോലിക്ക് കൂട്ടുകാര്‍ നല്കിയ സമ്മാനം കൂടിയായി ഈ വിജയം. ടീമിന്റെ ക്യാപ്ടനല്ലെങ്കിലും ജയം കോലിയുടേതായി മാറി.
18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ടീമിന് വീണ്ടെടുപ്പിന്റെയും ആശ്വാസത്തിന്റെയും ഉന്മേഷത്തിന്റെയും രാത്രിയാണിത്.
സീസണിലുടനീളം ഗംഭീര പ്രകടനം കാഴ്ചവച്ച പഞ്ചാബ് കിംഗിസിനാകട്ടെ, ഇതു നിരാശയുടെയും സങ്കടത്തിന്റെയും രാത്രിയുമായി. ആരാധകര്‍ക്ക് ക്യാപ്ടന്‍ രജത് പതിദാറും കൂട്ടരും നല്‍കിയ സമ്മാനമാണിത്. അവസാന പന്തിനു മുന്‍പു തന്നെ ആര്‍ സി ബി വിജയിച്ചിരുന്നു. അപ്പോഴേയ്ക്കും വിരാട് കോലി കണ്ണീരണിഞ്ഞിരുന്നു. നിറകണ്ണുകളോടെയാണ് കോലി പിന്നീട് ഫീല്‍ഡ് ചെയ്തത്.
തങ്ങള്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ക്രുനാല്‍ പാണ്ഡ്യയും ജോഷ് ഹേസില്‍വുഡും നയിച്ച ക്ലിനിക്കല്‍ ബൗളിംഗിലൂടെ ആര്‍സിബി പ്രതിരോധിച്ചു. ആവശ്യമുള്ള ഘട്ടത്തില്‍ ബാറ്റു ചെയ്യാന്‍ പഞ്ചാബ് മറന്നതാണ് കളി അവര്‍ തോല്‍ക്കാന്‍ കാരണം. അവസാന ഓവര്‍ വരെ പതറിക്കളിച്ച പഞ്ചാബ് പരാജയം ഏതാണ്ട് ഉറപ്പായ ശേഷമാണ് ഉണര്‍ന്നത്. പഞ്ചാബിന്റെ വമ്പന്‍ കളിക്കാരെല്ലാം വലിയ സമ്മര്‍ദ്ദത്തില്‍ ഉഴലുന്നത് കാണാമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ജിതേഷ് ശര്‍മ്മ (10 പന്തില്‍ 24), റൊമാരിയോ ഷെപ്പേര്‍ഡ് (9 പന്തില്‍ 17) എന്നിവര്‍ വൈകി നല്കിയ സംഭാവനയാണ് ജയത്തില്‍ നിര്‍ണായകമായത്. സ്ട്രോക്ക് പ്ലേക്ക് അനുകൂലമായ പിച്ചില്‍ 15-20 റണ്‍സ് കൂടി നേടാനായിരുന്നുവെങ്കില്‍ ആര്‍ സി ബിയുടെ വിജയത്തിനു തിളക്കമേറുമായിരുന്നു.
ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പഞ്ചാബിന് നല്ല തുടക്കം ഓപ്പണര്‍മാര്‍ നല്കിയെങ്കിലും തുടരെ വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി.
പിന്നീട്, നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പക്ഷേ, നന്നായി സ്‌ട്രോക് കളിക്കാന്‍ മറന്നതിന്റെ പിഴ അവര്‍ക്കു കിട്ടുകയും ചെയ്തു. 30 പന്തില്‍ ആറ് സിക്‌സറുകളും മൂന്ന് ഫോറും ഉള്‍പ്പെ 61 റണ്‍സാണ് ശശാങ്ക് സിങ്ങ് നേടിയത്. പക്ഷേ, ഈ നേട്ടം വേണ്ട സമയത്ത് ഉണ്ടായില്ല എന്നതാണ് വിജയം പഞ്ചാബിന് അന്യമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിനു ഭേദപ്പെട്ട തുടക്കമായിരുന്നു കിട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിനു ഭേദപ്പെട്ട തുടക്കമായിരുന്നു കിട്ടിയത്. വിശ്വസ്ത ബാറ്റ്‌സ്മാന്‍ ഫില്‍ സാള്‍ട്ട് 9 പന്തില്‍ 16 റണ്‍സെടുത്തു പുറത്തായി. വിരാട് കോലി 35 പന്തില്‍ 43 റണ്‍സെടുത്തു. മൂന്നു ഫോര്‍ മാത്രമാണ് കോലിയുടെ ബാറ്റില്‍ പിറന്നത്.
18 പന്തില്‍ 24 റണ്‍സെടുത്ത് മായങ്ക് അഗര്‍വാള്‍ ടീമിനു കരുത്തു പകര്‍ന്നു. ക്യാപ്ടന്‍ രജത് പതിദാര്‍ 16 പന്തില്‍ 26 റണ്‍സ് എടുത്തു. ലിയാം ലിവിംഗ്സ്റ്റണ്‍ (15 പന്തില്‍ 25), ജിതേഷ് ശര്‍മ (10 പന്തില്‍ 24), റൊമാരിയോ ഷെപ്പേഡ് (9 പന്തില്‍ 17) എന്നിവരെല്ലാം വിജയത്തില്‍ തങ്ങളുടേതായ പങ്കു വഹിച്ചു.
അര്‍ഷദീപ് സിംഗും കൈല്‍ ജാമിസണും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഒമര്‍സായി, വൈശാഖ് വിജയകുമാര്‍, യൂസ് വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ആര്‍ സി ബി നിരയില്‍ ഭുവനേശ്വര്‍ കുമാറും ക്രുനാല്‍ പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പാണ്ഡ്യ നാല് ഓവറില്‍ വിട്ടുകൊടുത്തത് 17 റണ്‍സ് മാത്രമാണ്. യഷ് ദയാല്‍, ഹെയ്‌സല്‍വുഡ്, റൊമാരിയോ ഷെപ്പേഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Summary: After 18 years of waiting, Virat Kohli and his team won the IPL title. RCB defeated Punjab Kings by six runs.
COMMENTS