2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ദില്‍ ജഷ്ന് ബോലെ എന്നാണ് ഗാനത്തിന്റെ പേ...
2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ദില്‍ ജഷ്ന് ബോലെ എന്നാണ് ഗാനത്തിന്റെ പേര്. സമൂഹമാധ്യമങ്ങളിലൂടെ ഐ.സി.സി ഗാനം ആരാധകരുമായി പങ്കുവെച്ചു.
ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങാണ് ഗാനത്തിലെ പ്രധാനതാരം. ഒപ്പം സംഗീത സംവിധായകന് പ്രീതവുമുണ്ട്. പ്രീതം തന്നെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്ലോകെ ലാല്‍, സാവേരി വര്‍മ എന്നിവരാണ് രചന. പ്രീതം, നകാഷ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിത ഗാന്ധി, ആകാശ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുന്നോടിയായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആഘോഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 'വണ്‍ ഡേ എക്സ്പ്രസ്' എന്ന തീവണ്ടിയില്‍ ഇന്ത്യയിലൂടെയുള്ള ഒരു ഐതിഹാസിക യാത്രയിലേക്ക് ഇത് ആരാധകരെ കൊണ്ടുപോകുന്നു. ലോകകപ്പ് ആസ്വദിക്കാന്‍ ആരാധകരെ ക്ഷണിക്കുന്നതിനിടയില്‍, മജന്ത സ്യൂട്ടില്‍ തൊപ്പി ധരിച്ച രണ്‍വീര്‍ സിംഗ്, ഫാസ്റ്റ് നമ്പറിനൊപ്പം നൃത്തം ചെയ്യുന്നു.
കടുത്ത ക്രിക്കറ്റ് ആരാധകനായ തനിക്ക് ദേശീയഗാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇത് നാമെല്ലാവരും ഇഷ്ടപ്പെടുന്ന കായിക വിനോദത്തിന്റെ ആഘോഷമാണെന്നും രണ്‍വീര്‍ സിംഗ് പറഞ്ഞു.
https://twitter.com/i/status/1704384709646864506
Keywords: India, ICC, Ranveer Singh, Song
COMMENTS