കാല്‍പ്പന്തു കളിയുടെ മിശിഹായായ ലയണല്‍ മെസി ലോകം എമ്പാടും ആരാധകരുള്ള താരമാണ്. നിലവില്‍ ര്‍ മിയാമി സൂപ്പര്‍ താരമായ മെസ്സി കുടുംബത്തോടൊപ്പം അമേ...
കാല്‍പ്പന്തു കളിയുടെ മിശിഹായായ ലയണല്‍ മെസി ലോകം എമ്പാടും ആരാധകരുള്ള താരമാണ്. നിലവില്‍ ര്‍ മിയാമി സൂപ്പര്‍ താരമായ മെസ്സി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. വീട്ടിലെ ഇഷ്ടഭക്ഷണവും ശീലങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് മെസ്സി. ആരാധകരാകട്ടെ മെസി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ഏറ്റെടുക്കുന്നത്.
പാരീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ചാണ് താരം അമേരിക്കയിലേക്ക് മാറിയത്. മെസ്സിയും ഭാര്യ അന്റണെല്ല റൊക്കൂസോയും അവരുടെ മൂന്ന് മക്കളായ തിയോ, മാറ്റിയോ, സിറോ എന്നിവരും അടുത്തിടെ മിയാമിയിലെ ഒരു പുതിയ വാട്ടര്‍ഫ്രണ്ട് അപ്പാര്‍ട്ട്മെന്റിലേക്കാണ് താമസം മാറ്റിത്. ഇപ്പോള്‍ അവിടെ നിന്നാണ് മെസി തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.
ഉറങ്ങുന്നതിന് മുമ്പ് താന്‍ അടുത്ത ദിവസത്തെ പ്രഭാതഭക്ഷണത്തിനായി മേശകള്‍ വൃത്തിയാക്കുമെന്നും തനിക്കും ഭാര്യയ്ക്കും കുട്ടികള്‍ക്കും അവരുടേതായ ഇരിപ്പിടങ്ങളുണ്ടെന്നും അവര്‍ എപ്പോഴും ആ സ്ഥാനത്ത് ഇരിക്കുമെന്നും മെസി പറഞ്ഞു.
'ഭക്ഷണത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ ലളിതമാണ്. അസാഡോ, മിലനേസ, പാസ്ത, ചോക്കലേറ്റ്, ഡള്‍സെ ഡി ലെച്ചെ, ഐസ്‌ക്രീം തുടങ്ങി മധുരമുള്ള എല്ലാ വസ്തുക്കളും ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ഇത് മിതമായി മാത്രമേ കഴിക്കാറുള്ളൂ, എന്നാല്‍ ഇടയ്ക്കിടെ കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' മെസ്സി കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധക ലോകം ചര്‍ച്ച ചെയ്യുന്നത്.
നിലവില്‍ ഇന്റര്‍ മിയാമിക്ക് വേണ്ടി 11 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. സൂപ്പര്‍ താരത്തിന്റെ വരവോടെ ഒരുപിടി വിജയങ്ങളും ഇതുവരെയില്ലാത്ത കിരീടവും ടീമിന് നേടാനായി.
Keywords: Messi , Food
COMMENTS