ബാഴ്സലോണ: 2024-ല്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍. ലോകം എമ്പ...
ബാഴ്സലോണ: 2024-ല്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍. ലോകം എമ്പാടും ആരാധകരുള്ള ടെന്നീസ് സൂപ്പര്‍ താരമാണ് 37 കാരനായ റാഫേല്‍ നദാല്‍. ഇക്കഴിഞ്ഞ മേയിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 22 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ നദാല്‍ ഇപ്പോഴത് വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.
അതേസമയം, ജനുവരിയില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇടുപ്പിന് പരിക്കേറ്റതിനെത്തുടര്‍ന്ന് സ്പോര്‍ട്സില്‍ നിന്ന് മാറി ശക്തമായി തിരിച്ചുവരാന്‍ ശ്രമിക്കേണ്ടിവന്നുവെന്ന് പറഞ്ഞ നദാല്‍ ഇടുപ്പിന്റെ പരിക്ക് ഭേദമാക്കാന്‍ താന്‍ രണ്ട് ഓപ്പറേഷനുകള്‍ നടത്തിയെന്നും പറഞ്ഞു.
Keywords: Rafael Nadal, Retirement, Tennis
COMMENTS