.

2,300 കിലോമീറ്റര്‍ പറന്നു ചെന്ന് ഇറാനിയന്‍ റിഫ്യൂവലിംഗ് വിമാനം ഇസ്രായേല്‍ തകര്‍ത്തു, ഖമേനിയെ വധിക്കാനുള്ള ഇസ്രായല്‍ പദ്ധതി ട്രംപ് തടഞ്ഞു

ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ത്തപ്പോള്‍ എന്‍ പ്രഭാകരന്‍ ദുബായ് : വടക്കുകിഴക്ക...

...

2,300 കിലോമീറ്റര്‍ പറന്നു ചെന്ന് ഇറാനിയന്‍ റിഫ്യൂവലിംഗ് വിമാനം ഇസ്രായേല്‍ തകര്‍ത്തു, ഖമേനിയെ വധിക്കാനുള്ള ഇസ്രായല്‍ പദ്ധതി ട്രംപ് തടഞ്ഞു

Israel bombs Iranian refueling plane after flying 2,300km, Donald Trump foils Israeli plan to assassinate Khamenei

ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ത്തപ്പോള്‍


എന്‍ പ്രഭാകരന്‍

ദുബായ് : വടക്കുകിഴക്കന്‍ ഇറാനിലെ മഷാദ് ഷാഹിദ് ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശമെന്നു റിപ്പോര്‍ട്ട്.

ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനം ആക്രമണത്തില്‍ തകര്‍ന്നു തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ വ്യോമ പ്രതിരോധ ശേഷി തകര്‍ക്കുന്നതു ലക്ഷ്യമിട്ടാണ് റീഫ്യുവലിംഗ് വിമാനത്തെ നശിപ്പിച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലും മഷാദില്‍ തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വിമാനത്താവളത്തിന്റെ കെട്ടിടങ്ങള്‍ക്കോ റണ്‍വേയ്ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ അവകാശപ്പെട്ടു.

ഇസ്രായേലില്‍ നിന്ന് ഏകദേശം 2,300 കിലോമീറ്റര്‍ അകലെയാണ് മഷ്ഹാദ് വിമാനത്താവളം. റൈസിംഗ് ലയണ്‍ ആരംഭിച്ചതിനുശേഷം നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ ആക്രമണമാണിതെന്ന് ഐഡിഎഫ് പറഞ്ഞു.


ഓപ്പറേഷന്‍ റൈസിംഗ് ലയണിനിടെ ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞതായി റിപ്പോര്‍ട്ട്. ഇന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ഇറാനിലെ സൈനിക മേധാവികളെയും വധിച്ചതിനൊപ്പം ഖമേനിയേയും വകവരുത്തി ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി ഇസ്രായേലുണ്ട്. എന്നാല്‍, ഖമേനിയെ വധിക്കുന്നത് ഇസ്ലാമിക ലോകത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്നും അതിന്റെ പ്രത്യാഘാതം ചിലപ്പോള്‍ വളരെ വലുതായിരിക്കുമെന്നും ട്രംപ് കരുതുന്നു. ഇക്കാരണത്താലാണ് അത്തരമൊരു നീക്കത്തില്‍ നിന്നു പിന്മാറാന്‍ ഇസ്രായേലിനോട് ട്രംപ് നിര്‍ദ്ദേശിച്ചതത്രേ.

അതേസമയം, ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തില്‍ 'അമേരിക്ക പങ്കാളിയാകാന്‍ സാധ്യതയുണ്ട്' എന്ന് ട്രംപ് എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏതു തരത്തിലാണ് അമേരിക്ക ഇടപെടുകയെന്നു ട്രംപ് പറഞ്ഞില്ല. 

ജറുസലേമിനും ടെഹ്റാനും ഇടയില്‍ മധ്യസ്ഥനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രവര്‍ത്തിക്കുന്നതിനെ ട്രംപ് പിന്തുണയ്ക്കുകയും ചെയ്തു. 'പുടിന്‍ എന്നെ ഇക്കാര്യം അറിയിച്ചുകൊണ്ടു വിളിച്ചു. ഞങ്ങള്‍ അതിനെക്കുറിച്ച് വളരെ നേരം സംസാരിച്ചു', എന്നാണ് ട്രംപ് പറഞ്ഞത്.

ശനിയാഴ്ച ട്രംപും പുടിനും തമ്മില്‍ 50 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിന് താത്പര്യമുള്ളതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ റഷ്യയ്ക്ക് ഒരു 'പ്രധാന പങ്ക്' വഹിക്കാന്‍ കഴിയുമെന്ന് ക്രെംലിനിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ കിറില്‍ ദിമിട്രിവ് പറഞ്ഞതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ഇറാനില്‍ 60 പേരും ഇസ്രായേലില്‍ ഏഴു പേരും കൊല്ലപ്പെട്ടു, ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നു

Summary: Israel bombs Iranian refueling plane after flying 2,300km, Trump foils Israeli plan to assassinate Khamenei. Israel also has a goal to bring about regime change in Iran by killing Khamenei, along with the execution of Iran's army chiefs.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,451,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6517,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14849,Kochi.,2,Latest News,3,lifestyle,265,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2151,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,299,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,pravasi,573,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1051,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1592,
ltr
item
www.vyganews.com: 2,300 കിലോമീറ്റര്‍ പറന്നു ചെന്ന് ഇറാനിയന്‍ റിഫ്യൂവലിംഗ് വിമാനം ഇസ്രായേല്‍ തകര്‍ത്തു, ഖമേനിയെ വധിക്കാനുള്ള ഇസ്രായല്‍ പദ്ധതി ട്രംപ് തടഞ്ഞു
2,300 കിലോമീറ്റര്‍ പറന്നു ചെന്ന് ഇറാനിയന്‍ റിഫ്യൂവലിംഗ് വിമാനം ഇസ്രായേല്‍ തകര്‍ത്തു, ഖമേനിയെ വധിക്കാനുള്ള ഇസ്രായല്‍ പദ്ധതി ട്രംപ് തടഞ്ഞു
Israel bombs Iranian refueling plane after flying 2,300km, Donald Trump foils Israeli plan to assassinate Khamenei
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBp1Kt0647potuabz12I28XDZ5wKlvfUgyzPrQj82Mf1U4qo581zVIyOzS05LTSlgM-6UbCgLbA6m7Ze_fgEAe1DOPVrX-_HV6WbK7GT48PZPeHEQoKU_FSqa9TQcmKjArJyJuQEJnwYKOvV4uNvgDsn6QztEDEPUhGotiOOeKhi5lZVcea3noHxuLc28/w640-h332/Iran%20Refueling%20flight.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBp1Kt0647potuabz12I28XDZ5wKlvfUgyzPrQj82Mf1U4qo581zVIyOzS05LTSlgM-6UbCgLbA6m7Ze_fgEAe1DOPVrX-_HV6WbK7GT48PZPeHEQoKU_FSqa9TQcmKjArJyJuQEJnwYKOvV4uNvgDsn6QztEDEPUhGotiOOeKhi5lZVcea3noHxuLc28/s72-w640-c-h332/Iran%20Refueling%20flight.jpg
www.vyganews.com
https://www.vyganews.com/2025/06/israel-bombs-iran-airport.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/06/israel-bombs-iran-airport.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy