Renowned actress Kaviyoor Ponnamma (79), the mother of Malayalam, passed away. He died this evening while undergoing treatment at Ernakulam Lizy Hospi
സ്വന്തം ലേഖകന്‍
കൊച്ചി : മലയാളത്തിന്റെ അമ്മയായ വിഖ്യാത നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഇന്നു വൈകുന്നേരമായിരുന്നു അന്ത്യം.
വാര്‍ദ്ധക്യ കാല അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. ആറ് പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കവിയൂര്‍ പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കുടുംബിനി എന്ന ചിത്രത്തില്‍ 1965ല്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ അവര്‍ പിന്നീട് മലയാളിയുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു. മലയാള നടികളില്‍ അമ്മ വേഷം അഭിനയിച്ചിട്ടുള്ള നടിയാണ് കവിയൂര്‍ പൊന്നമ്മ. നാലു തവണ സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സത്യന്‍, നസീര്‍, മധു മുതല്‍ മോഹന്‍ ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയവരെല്ലാം കവിയൂര്‍ പൊന്നമ്മയുടെ മക്കളായി.
നാലു വയസുള്ളപ്പോള്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. ഇതിന് ഒരു കാരണമുണ്ട്. കുട്ടിക്കാലത്തെ തടി കുറയ്ക്കാനാണ് നൃത്തം പഠിച്ചത്. അതുപേക്ഷിച്ച് പിന്നീട് സംഗീതത്തിലേക്കു തിരിഞ്ഞു. അഞ്ചു വയസ്സു മുതല്‍ സംഗീതം പഠിച്ചു തുടങ്ങി. കവിയൂരിലെ കമ്മാളത്തകിടിയില്‍ ആയിരുന്നു പൊന്നമ്മയുടെ അരങ്ങേറ്റം.
മൂലധനം എന്ന നാടകത്തില്‍ പാടിക്കൊണ്ടാണ് സംഗീത ലോകത്തേയ്ക്കു വന്നത്. ഒടുവില്‍ ആ നാടകത്തിലെ പ്രധാന വേഷവും പൊന്നമ്മയുടെ മുന്നിലേക്കെത്തി. തോപ്പില്‍ ഭാസിയാണ് നാടകത്തിലേക്കു വഴി തുറന്നത്. ഇഷ്ടമില്ലാതെയാണ് നാടകത്തില്‍ അഭിനയം തുടങ്ങിയത്.
കുടുംബിനി അല്ല ശ്രീരാമപട്ടാഭിഷേകമാണ് കവിയൂര്‍ പൊന്നമ്മയുടെ ആദ്യ ചിത്രം.
COMMENTS