The social welfare pension was increased from ?1,600 to ?2,000, keeping in mind the upcoming local body and assembly elections
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ദ്ധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ ധനസഹായ പദ്ധതികളും പ്രഖ്യാപിച്ചു.
സ്ത്രീകള്‍ക്ക് പ്രത്യേക സഹായം (സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി): സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതല്‍ 60 വയസ്സുവരെയുള്ള ട്രാന്‍സ് വനിതകള്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കും. ഇതിലൂടെ 33 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സഹായം ലഭിക്കുമെന്നും, പദ്ധതിക്കായി പ്രതിവര്‍ഷം 3800 കോടി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്: വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള, 18 മുതല്‍ 30 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (പ്ലസ് ടു/ഐടിഐ/ഡിഗ്രി പഠനത്തിന് ശേഷം നൈപുണ്യ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും) പ്രതിമാസം 1000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും.
റബ്ബര്‍ താങ്ങുവില: റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്തി.
നെല്ലിന്റെ സംഭരണ വില: നെല്ലിന്റെ സംഭരണ വില 28.20 രൂപയില്‍ നിന്ന് 30 രൂപയായി വര്‍ദ്ധിപ്പിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശ്ശിക (4%) നവംബര്‍ മാസത്തെ ശമ്പളത്തിനൊപ്പം നല്‍കും.
ഈ കാര്‍ഷിക വിലവര്‍ധന ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ആശാ വര്‍ക്കര്‍മാര്‍: ഓണറേറിയം പ്രതിമാസം 1000 രൂപ വര്‍ദ്ധിപ്പിച്ചു. കുടിശ്ശിക നല്‍കും.
അങ്കണവാടി വര്‍ക്കര്‍മാര്‍ & ഹെല്‍പ്പര്‍മാര്‍: ഓണറേറിയം പ്രതിമാസം 1000 രൂപ വര്‍ദ്ധിപ്പിച്ചു.
സാക്ഷരതാ പ്രേരക്മാര്‍: ഓണറേറിയം 1000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍: പ്രതിമാസ വേതനം 1000 രൂപ വര്‍ദ്ധിപ്പിച്ചു.
ഗസ്റ്റ് ലക്ചറര്‍മാര്‍: വേതനം പരമാവധി 2000 രൂപ വരെ വര്‍ദ്ധിപ്പിച്ചു.
സ്‌കൂള്‍ പാചക തൊഴിലാളികള്‍: പ്രതിദിനം 50 രൂപ കൂട്ടി.
എഡിഎസ് അംഗങ്ങള്‍: പ്രവര്‍ത്തന ഗ്രാന്റായി പ്രതിമാസം 1000 രൂപ വീതം നല്‍കും.
Summary: The social welfare pension was increased from 1,600 to 2,000, keeping in mind the upcoming local body and assembly elections. Chief Minister Pinarayi Vijayan made the announcements after the cabinet meeting. New financial assistance schemes for women and youth were also announced.
Special Assistance for Women (Sthri Suraksha Pension Scheme): The Chief Minister announced that financial assistance of 1,000 per month will be provided to poor women, including Trans women, aged 35 to 60, who are not beneficiaries of any other social welfare scheme. He also informed that over 33 lakh women will benefit from this scheme, and the government will spend 3,800 crore annually for the project.


COMMENTS