The State Government has decided to re-examine the implementation of the Central Government's PM SHRI scheme following strong opposition from the CPI
സി പി ഐയുടെ രാഷ്ട്രീയ വിജയം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സി പി ഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെയും ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് വരുന്നതുവരെ തുടര്‍നടപടികള്‍ മരവിപ്പിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുടെ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് അദ്ധ്യക്ഷന്‍. അംഗങ്ങള്‍: കെ. രാജന്‍, റോഷി അഗസ്റ്റിന്‍, പി. രാജീവ്, പി. പ്രസാദ്, കെ. കൃഷ്ണന്‍കുട്ടി, എ. കെ. ശശീന്ദ്രന്‍.
സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തുടര്‍നടപടികളും നിര്‍ത്തിവയ്ക്കുമെന്നും, ഈ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ധാരണാപത്രം ഒപ്പിട്ട് ഏഴാം ദിവസമാണ് പദ്ധതി താത്കാലികമായി മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം: ആര്‍എസ്എസ് അജണ്ടയെ എതിര്‍ക്കും
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പാഠ്യപദ്ധതിയില്‍ ഗാന്ധി വധം മറ്റൊരു രീതിയില്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് നിലപാടില്‍ മാറ്റമില്ല. ആ ചരിത്ര ഭാഗങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. അത്തരം കാര്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സി പി ഐ ഒറ്റക്കെട്ടായി നിന്ന് എതിര്‍ത്തതോടെയാണ് പി എം ശ്രീയില്‍ നിന്നു പിന്മാറാന്‍ സിപി എമ്മും സര്‍ക്കാരും തീരുമാനിക്കുന്നത്. തങ്ങളെ അറിയിക്കാതെ ഒപ്പിട്ടതില്‍ സി പി ഐ കടുത്ത അമര്‍ഷത്തിലായിരുന്നു. വേണ്ടിവന്നാല്‍, തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുമെന്നു സി പി ഐ നിലപാടെടുത്തതോടെ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഒരു മല്‍പ്പിടിത്തം വേണ്ടെന്നു സി പി എം തീരുമാനിക്കുകയായിരുന്നു.
എസ്ഐആര്‍ നടപ്പാക്കുന്നതില്‍ ആശങ്ക; സര്‍വ്വകക്ഷിയോഗം നവംബര്‍ 5-ന്
സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിടുക്കപ്പെട്ട് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചതില്‍ മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി നവംബര്‍ 5-ന് വൈകിട്ട് നാലിന് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിടുക്കപ്പെട്ട് എസ്ഐആര്‍ നടപ്പാക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്മാറണമെന്ന് നിയമസഭ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
Summary: The State Government has decided to re-examine the implementation of the Central Government's PM SHRI scheme following strong opposition from the CPI (Communist Party of India). The decision was taken in the wake of controversies and concerns raised regarding the scheme. Chief Minister Pinarayi Vijayan announced at a press conference that the Cabinet meeting held today also decided to freeze all further proceedings related to the project until the report is received.
A seven-member cabinet sub-committee has been appointed to thoroughly examine the PM SHRI scheme and submit a report. The committee is chaired by the Minister for Education, V. Sivankutty.
The members are: K. Rajan, Roshy Augustine, P. Rajeev, P. Prasad, K. Krishnankutty, and A. K. Saseendran.
The Chief Minister clarified that all further steps related to the project will be suspended until the committee's report is received, and this decision will be communicated to the Central Government through a letter. The government's decision to temporarily freeze the project comes just seven days after the Memorandum of Understanding (MoU) was signed.


COMMENTS