It has been decided to appoint a special team to investigate the complaints of sexual exploitation in the film industry. The chief minister
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സിനിമാ രംഗത്തെ ലൈംഗിക ചൂഷണ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനമായി.
സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി ഇതിനെക്കുറിച്ചു ചര്‍ച്ച നടത്തി. ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കാനാണ് മുഖ്യമന്ത്രി നല്കിയിരിക്കുന്ന നിര്‍ദ്ദേശം.
ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ഇതു സംബന്ധിച്ചു സര്‍ക്കാരിന് നിയമോപദേശം നല്കി. ഇതിന്റെ തുടര്‍ച്ചയായാണ് അന്വേഷണ സംഘം രൂപീകരിക്കാന്‍ തീരുമാനമായത്.
പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിക്കുക. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്. അജീത ബീഗം ഡിഐജി, മെറിന്‍ ജോസഫ് എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ജി. പൂങ്കുഴലി - എഐജി, കോസ്റ്റല്‍ പൊലീസ്, ഐശ്വര്യ ഡോങ്ക്റെ - അസി. ഡയറക്ടര്‍ കേരള പൊലീസ് അക്കാദമി, അജിത്ത് വി - എഐജി, ലോ& ആന്‍ഡ് ഓര്‍ഡര്‍, എസ് മധുസൂദനന്‍ - എസ്.പി ക്രൈംബ്രാഞ്ച് എന്നിവരാണ് പ്രത്യേക സംഘത്തിലെ മറ്റ് അംഗങ്ങള്‍.
ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്ന് മുകേഷ്, രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
ആരോപണം ഉന്നയിച്ചവരില്‍ നിന്ന് സംഘം മൊഴിയെടുക്കും. രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് പരാതിക്കാര്‍ക്ക് പൊലീസുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കും. പരാതിയുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണത്തിനുശേഷമായിരിക്കുകം കേസെടുക്കുക.
നവമാധ്യമങ്ങളിലൂടെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ സംഘം അങ്ങോട്ടു ബന്ധപ്പെടും. അവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തും. ശേഷം കേസെടുത്ത് നടപടി ക്രമങ്ങളിലേക്ക് കടക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പിടിച്ചുവച്ച സര്‍ക്കാര്‍ ലൈംഗിക ആരോപണങ്ങളില്‍ കേസെടുക്കാത്തതില്‍ സര്‍ക്കാരിന് എല്ലാ കോണില്‍ നിന്നും വന്‍ വിമര്‍ശനാണ് ഉയരുന്നത്. ഇതു കൂടി പരിഗണച്ചാണ് നിയമനടപടികളിലേക്കു സര്‍ക്കാര്‍ കടക്കുന്നത്.
നിലവില്‍, രഞ്ജിത്ത്, സിദ്ദീഖ്, സിപിഎം എംഎല്‍എ കൂടിയായ മുകേഷ്, അലന്‍സിയര്‍, റിയാസ് ഖാന്‍, സുധീഷ്, ഇടവേള ബാബു, സാജു കൊടിയന്‍, മാമുകോയ, സംവിധായകന്‍ ഹരികുമാര്‍, രാജേഷ് ടച്ച് റിവര്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പൊലീസ് വിളിച്ചാല്‍ മൊഴി കൊടുക്കാന്‍ തയ്യാര്‍, കുറ്റാരോപിതര്‍ മാറി നില്‍ക്കട്ടെ, മാറ്റം എവിടെയായാലും വേണം: നടന്‍ ടൊവീനോ തോമസ്
Summary: It has been decided to appoint a special team to investigate the complaints of sexual exploitation in the film industry. The chief minister called the state police chief and held a discussion about this. The Chief Minister has given instructions to file a case if the accusers stick to the complaint.
COMMENTS