Actor Tovino Thomas says that he is ready to give a statement if the police call him about the misguided issues in Malayalam cinema
സ്വന്തം ലേഖകന്‍
കൊച്ചി : മലയാള സിനിമയിലെ വഴിവിട്ട വിഷയങ്ങളെക്കുറിച്ചു പൊലീസ് വിളിച്ചാല്‍ മൊഴി നല്കാന്‍ തയ്യാറാണെന്നു നടന്‍ ടൊവീനോ തോമസ്.
പുറത്തുവന്നുകൊണ്ടിരിക്കുന്ന ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കുറ്റാരോപിതര്‍ മാറിനില്‍ക്കുന്നത് അന്വേഷണത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. സിനിമയില്‍ മാത്രമല്ല ഏതു രംഗത്തായാലും തൊഴിലെടുക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കണം.
നിലവിലുള്ള നിയമങ്ങളില്‍ വിശ്വസിച്ചു മുന്നോട്ടു പോകുന്നു. ആള്‍ക്കൂട്ട വിചാരണയല്ല വേണ്ടത്. നിയമത്തിന്റെ വഴിക്ക് എല്ലാം നടക്കണം. എല്ലാ ജോലിസ്ഥലത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ മാറ്റം വേണമെന്നും ടൊവീനോ അഭിപ്രായപ്പെട്ടു.
COMMENTS