തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആണെന്നും ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നും നടന്‍ മുകേഷ്. ...
തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആണെന്നും ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നും നടന്‍ മുകേഷ്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയാണ് താന്‍ ഹോട്ടലില്‍ താമസിച്ചപ്പോള്‍ നിരന്തരം വിളിച്ച് മുകേഷ് ശല്യപ്പെടുത്തിയെന്ന് ആരോപണം നടത്തിയത്.
അതേസമയം, ടെസ് ജോസഫിന്റെ ആരോപണത്തിനു പിന്നാലെ മുകേഷിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മുകേഷിന്റെ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് 50 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. വീടിന്റെ സമീപത്ത് വെച്ച് പോലീസ് പ്രവര്‍ത്തകരെ ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മതില് ചാടി കടക്കുവാന്‍ ശ്രമിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
യുവതി നടത്തിയ ആരോപണങ്ങള്‍ നിഷേധിച്ച മുകേഷ് 2018 ല്‍ യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ തനിക്ക് ഓര്‍മ്മയില്ലെന്ന് താന്‍ പറഞ്ഞതാണെന്നും വിഷയത്തില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും യുവതിയെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ എംഎല്‍എ ആകുമ്പോള്‍ എന്തുവേണമെങ്കിലും പറയാമല്ലോ എന്ന രീതിയാണ് എന്ന് പറഞ്ഞ അദ്ദേഹം, പലതവണ താന്‍ വിളിച്ചു എന്നും എടുത്തില്ല എന്നാണ് യുവതി പറയുന്നതെന്നും ഫോണ്‍ എടുക്കാതെ ഞാന്‍ ആണോ അല്ലയോ എന്ന് എങ്ങനെ അറിയും എന്നും ചോദിച്ചു. മുന്‍പ് നടന്ന കാര്യം ഇപ്പോള്‍ കൊണ്ടുവരുന്നത് ബാലിശമാണ് എന്നും മുകേഷ് പറഞ്ഞു.
COMMENTS