ദീപക് നമ്പ്യാര്‍ കൊച്ചി: തന്നെ മുറിയില്‍ പുട്ടിയിട്ട് ലൈംഗിക അതിക്രമം കാട്ടിയെന്ന നടിയുടെ ആരോപണത്തിനു പിന്നാലെ നടന്‍ സിദ്ദീഖിനെതിരേ ബലാത്സംഗ...
ദീപക് നമ്പ്യാര്‍
കൊച്ചി: തന്നെ മുറിയില്‍ പുട്ടിയിട്ട് ലൈംഗിക അതിക്രമം കാട്ടിയെന്ന നടിയുടെ ആരോപണത്തിനു പിന്നാലെ നടന്‍ സിദ്ദീഖിനെതിരേ ബലാത്സംഗത്തിനു കേസെടുക്കാന്‍ ആലോചന.
താരസംഘടയുടെ ജനറല്‍ സെക്രട്ടറിയായി രണ്ടു മാസത്തിനിടെയാണ് ലൈംഗിക ആരോപണത്തെ തുടര്‍ന്നു സിദ്ദീഖിനു രാജിവയ്‌ക്കേണ്ടി വന്നിരിക്കുന്നത്. സിദ്ദീഖിന്റെ രാജി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ സ്വീകരിച്ചിട്ടുണ്ട്. രാജിയെക്കുറിച്ചു മാദ്ധ്യമങ്ങളോടു പ്രതികരിക്കാന്‍ സിദ്ദീഖ് തയ്യാറായിട്ടില്ല.
മാത്രമല്ല, സിദ്ദീഖ് അറിയപ്പെടുന്ന കോണ്‍ഗ്രസ് സഹയാത്രികനുമാണ്. ആ നിലയ്ക്കും കേസെടുക്കുന്നത് ഇടതു മുന്നണിക്കു തടസ്സമാകില്ല.
സിദ്ദീഖിനെതിരേ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണമാണ്. 2019ലും നടി സിദ്ദീഖിനെതിരേ ആരോപണമുന്നയിച്ചിരുന്നുവെങ്കിലും അന്ന് അത് ബധിരകര്‍ണങ്ങളില്‍ പതിക്കുകയായിരുന്നു.
യുവനടിയുടെ ലൈംഗിക ആരോപണം: 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു
യുവ നടി രേവതി സമ്പത്ത് ഉയര്‍ത്തിയ ആരോപണം താരസംഘടനയിലും ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടന മറുപടി പറയാന്‍ വൈകിയതും സിദ്ദീഖ് വ്യക്തതയില്ലാത്ത മറുപടി പറഞ്ഞതും അംഗങ്ങളില്‍ പലര്‍ക്കും വിയോജിപ്പുണ്ടാക്കിയിരുന്നു. ജഗദീഷിനെ പോലെ ചിലര്‍ അതു തുറന്നു പറയുകയും ചെയ്തിരുന്നു.
സിദ്ദീഖ് ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലുണ്ടായ ദുരനുഭവം തന്നെ ശാരീരകമായും മാനസികമായും തകര്‍ത്തുവെന്നും രേവതി പറഞ്ഞിരുന്നു. പീഡന അനുഭവം തുറന്നുപറഞ്ഞതിന് സിനിമയില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തി.
സിദ്ദീഖ് ശാരീരികമായി ഉപദ്രവിച്ചു, അയാള്‍ ക്രിമിനല്‍, ജീവിതം തകര്‍ത്തു: യുവനടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ക്രിമിനല്‍ ആക്ടിവിറ്റി എന്ന് വിശേഷിപ്പിച്ച സിദ്ദിഖ്, അതേ ക്രിമിനല്‍ ആക്ടിവിറ്റി തന്നെയാണ് തന്നോടും കാണിച്ചതെന്നും രേവതി പറഞ്ഞിരുന്നു.
അന്നു നിയമ നടപടിക്ക് ശ്രമിച്ചെങ്കിലും ഉന്നതരായ സിനിമക്കാരുടെ സ്വാധീനം നിമിത്തം അതും ഫലം കാണാതെ പോയി. അത്രയേറെ പീഡനം അനുഭവിച്ചതിനാല്‍ ഇനി നിയമനടപടിക്കില്ലെന്നും രേവതി പറഞ്ഞിരുന്നു.
ഇനിയിപ്പോള്‍ നടി നിലപാട് മാറ്റി സിദ്ദീഖിനെതിരേ കേസുമായി മുന്നോട്ടു പോകുമോ എന്നാണ് കാണേണ്ടത്.
സമാനമായ ആരോപണത്തില്‍ കുടുങ്ങിയ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് ഇനിയും രാജിവച്ചിട്ടില്ല. അദ്ദേഹത്തെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാന്‍ രാജി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയേക്കുമെന്നറിയുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്.
Summary: Sex allegation: Possible case against actor Siddique, debated in Left Front, statement from actress may be ta-ken. In the meeting, the Left Front demanded that the actress' statement should be taken before the case. A case is being filed against Siddique to overcome the allegation that the Hema Committee report was hoarded by the government for four and a half years.
COMMENTS