Siddique, the new general secretary of star organization Amma. The actress claims that Siddique, who is on Amma's head, is a criminal and the face she
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ മൂടിവച്ചിരുന്ന പീഡനകഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി സിദ്ദീഖിനെതിരേയാണ്.
അമ്മയുടെ തലപ്പത്തിരിക്കുന്ന സിദ്ദീഖ് ക്രിമിനലാണെന്നും ഇപ്പോള്‍ കാണുന്ന മുഖമല്ല ഇയാളുടേതെന്നും നടി ആരോപിക്കുന്നു.
ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായത്. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അയാള്‍ ജീവിതം തകര്‍ത്തത്.
ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയതും ഉപദ്രവിച്ചതും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ തന്നെയല്ലേയെന്നും നടി ചോദിച്ചു.
ഒരു സിനിമിയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് തിരുവനന്തപുരത്തെ മസ്‌കറ്റ്് ഹോട്ടലില്‍ വച്ചു മോശം അനുഭവം സിദ്ദീഖില്‍ നിന്നുണ്ടായി. സിദ്ദീഖ് സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി ആരോപിച്ചു.
അന്ന് ഒരു സംവിധായകനും കൂട്ടിനുണ്ടായില്ല. കുടുംബമാണ് ഒപ്പം നിന്നത്.
നേരിടേണ്ടിവന്ന ദുരനുഭവം തുറന്നു പറഞ്ഞതിന് തന്നെ സിനിമയില്‍ നിന്നു മാറ്റിനിറുത്തി. സമാന അനുഭവങ്ങള്‍ പല നടിമാരും തന്നോടു പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
2019ലും സിദ്ദീഖിനെതിരേ ഫേസ് ബുക്ക് പേജിലൂടെ നടി സമാന അനുഭവം വെളിപ്പെടുത്തിയിരുന്നുവെങ്കിലും ചര്‍ച്ചയാവാതെ പോയി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ടെന്നും അതിന്റെ അനന്തര നടപടികള്‍ കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു.
Summary: After the Hema Committee report, the hidden stories of torture in Malayalam cinema are coming out one by one. The latest revelation is against Siddique, the new general secretary of star organization Amma. The actress claims that Siddique, who is on Amma's head, is a criminal and the face she is seeing now is not his.
COMMENTS