കൊച്ചി: യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം നേരിട്ട 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. 'അമ്മ' പ്രസിഡന്റ് മോഹന്‍ ...
കൊച്ചി: യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം നേരിട്ട 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. 'അമ്മ' പ്രസിഡന്റ് മോഹന്‍ ലാലിന് സിദ്ദിഖ് രാജി കത്ത് നല്‍കി. യുവ നടി രേവതി സമ്പത്തിന്റെ ഗുരുതര ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇന്നലെമുതല്‍ ചര്‍ച്ചകള്‍ ബലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദിഖിന്റെ രാജി.
യുവനടി ലൈംഗിക ആരോപണം നടത്തി 24 മണിക്കൂര്‍ തികയുംമുമ്പാണ് സിദ്ദിഖിന്റെ രാജിയെന്നതും ശ്രദ്ധേയം. രേവതി സമ്പത്തിന്റെ ആരോപണങ്ങളില്‍ കേസെടുത്തേക്കുമെന്ന് സൂചനയുണ്ട്. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകളും പുറത്തുവരുന്നത്. നടി പരാതി നല്‍കുകയാണെങ്കില്‍ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്ന് നടി 2019 ല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. അന്ന് വലിയ ചര്‍ച്ചയായെങ്കിലും പിന്നീട് കെട്ടടങ്ങിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും സംവിധായകന്‍ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെയും പശ്ചാത്തലത്തിലാണ് രേവതി കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു സംഭവമെന്നും രേവതി വ്യക്തമാക്കിയിരുന്നു.ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയതെന്നും ശേഷമായിരുന്നു മോശം അനുഭവമുണ്ടായതെന്നും നടി പറഞ്ഞു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും രേവതി ആരോപിച്ചു.
Key Words: Siddique, Resignation, 'Amma', Mohan Lal
COMMENTS