Vigilance court judgment on masappadi case on 19th April
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരായ മാസപ്പടി ഹര്‍ജിയില്‍ ഈ മാസം 19 ന് വിജിലന്‍സ് കോടതി വിധി പറയും. മാത്യു കുഴല്നാടന് എം.എല്‍.എ നല്കിയ ഹര്‍ജിയിലാണ് 19 ന് വിധി പറയുന്നത്.
നേരത്തെ കേസ് വിജിലന്‍സ് അന്വേഷണത്തിന് വിടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ മാത്യു കുഴല്നാടന് നിലപാട് മാറ്റിയിരുന്നു. കോടതി നേരിട്ട് കേസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ഇതോടെ ഹര്ജിക്കാരന് തന്നെ ഏതു വേണമെന്ന് തീരുമാനിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് കോടതി തന്നെ അന്വേഷിക്കണമെന്ന് കുഴല്നാടന് അറിയിച്ചു. തുടര്‍ന്ന് കേസ് 12 ലേക്ക് മാറ്റുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ നേരത്തെ നല്കിയ ഹര്‍ജി വിധി പറയാന്‍ 19 ലേക്ക് മാറ്റുകയും കോടതി അന്വേഷിക്കണണമെന്ന ആവശ്യം പിന്നീട് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Keywords: Vigilance court, masappadi case, Judgment, 19th April
COMMENTS