തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന...
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി. രാജീവിന്റെ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കാനുള്ള ഇ.ഡിയുടെ നീക്കം.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് മൊഴി. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, നിയമവിരുദ്ധമായി കരുവന്നൂരില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് പി. രാജീവിന്റെ നിലപാട്. ആരോപണം തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും മന്ത്രി വിശദീകരിച്ചു.
എന്നാല്‍, എസി മൊയ്തീന്‍ , പാലൊളി മുഹമ്മദ് കുട്ടി അടക്കം മുതര്‍ന്ന നേതാക്കളും സമ്മദര്‍ദ്ദം ചെലുത്തിയ ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ പേരുകളും സുനില്‍ കുമാറിന്റെ മൊഴിയിലുണ്ടെന്നാണ് ഇഡി പറയുന്നത്.
Key words: P Rajeev, ED, Karuvannur Case
COMMENTS